Expats Industrial Park: വരുന്നു… കേരളത്തില്‍ പ്രവാസികൾക്ക് മാത്രമായി വ്യവസായ പാർക്ക്: നിര്‍ണായക പ്രഖ്യാപനവുമായി പി രാജീവ്

Expats Industrial Park കണ്ണൂര്‍: കേരളത്തിൽ പ്രവാസികൾക്ക് മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കണ്ണൂരില്‍ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കിലാണ് പ്രവാസികള്‍ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ സ്ഥലം അനുവദിക്കുന്നത്. 100 കോടി മുതല്‍ മുടക്കിയാണ് പാര്‍ക്കിനായി സ്ഥലം ഏറ്റെടുക്കുന്നത്. നിക്ഷേപകര്‍ക്ക് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം ഉണ്ട്. കേരളത്തിലേക്ക് പ്രവാസികള്‍ അയക്കുന്ന പണം വ്യവസായമേഖലയിലേക്ക് വഴി തിരിച്ചുവിടുകയാണ് പ്രവാസി പാര്‍ക്കിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആകെ തുകയുടെ 10% മാത്രം നൽകി സ്ഥലം ഏറ്റെടുക്കാം. പിന്നീട്, രണ്ട് വർഷത്തെ മൊറട്ടോറിയത്തിന് ശേഷം 10 വർഷം കൊണ്ട് പണം പൂർണമായി അടച്ചാൽ മതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അതേസമയം, മൊറട്ടോറിയത്തിന് പലിശയും ഈടാക്കും. 50 – 100 കോടി മുതൽമുടക്കുന്നവർക്ക് ഉള്‍പ്പെടെ രണ്ട് വർഷത്തെ മൊറട്ടോറിയം ഉണ്ടായിരിക്കും. എന്നാൽ, 20% തുക ആദ്യം നൽകുകയും അഞ്ച് തവണകളായി ബാക്കി പണം നല്‍കുകയും വേണം. പി രാജീവുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group