Advertisment

സന്ദര്‍ശകനെന്ന വ്യാജേനയെത്തി, വെട്ടുകത്തികൊണ്ട് ഭീഷണിപ്പെടുത്തി മോഷണം; പ്രതിയ്ക്ക് കടുത്ത ശിക്ഷ വിധിച്ച് യുഎഇ കോടതി

Advertisment

ദുബായ്: മൊറോക്കൻ പൗരനെ ദുബായ് ക്രിമിനൽ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. സന്ദര്‍ശകനെന്ന വ്യാജേനയെത്തി മോഷണം നടത്തുകയും ആക്രമിക്കുകയും ചെയ്ത കുറ്റത്തിനാണ് ദുബായ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 2024 മാർച്ച് 30 ന് വൈകുന്നേരം ദുബായിലെ നായിഫ് ഏരിയയിലുള്ള ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയുടെ ഓഫീസിലേക്ക് അജ്ഞാതര്‍ ബലംപ്രയോഗിച്ച് പ്രവേശിച്ചു. സന്ദർശകനെന്ന വ്യാജേന മൊറോക്കൻ പൗരനായ പ്രതി വാതിലിൽ മുട്ടുകയും ഗിനിയൻ പൗരനായ ജീവനക്കാരൻ വാതിൽ തുറന്നപ്പോൾ അഞ്ചംഗ സംഘം അകത്ത് കയറി വാതിൽ പൂട്ടി ജീവനക്കാരനെ തടഞ്ഞുവെച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz സംഘം ഇരയെ വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. “വാതിൽ തുറന്നതിനുശേഷം, മുഖംമൂടി ധരിച്ച നിരവധി ആളുകൾ വടിവാളുമായി ഇരച്ചുകയറി. അവർ ആക്രമിക്കുകയും പോക്കറ്റിൽനിന്ന് താക്കോൽ തട്ടിയെടുക്കുകയും പണം അപഹരിക്കുകയും ചെയ്തു,” പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുന്‍പ് അവർ ബിസിനസ് ഉടമയുടെ 247,000 ദിർഹം മോഷ്ടിച്ചു. കവർച്ചയ്ക്ക് ശേഷം, ജീവനക്കാരൻ കുറ്റകൃത്യം റിപ്പോർട്ട് ചെയ്തു. പിന്നാലെ മൊറോക്കൻ പ്രതിയെ അറസ്റ്റ് ചെയ്തു. സാക്ഷി മൊഴികൾ, നിരീക്ഷണ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യത്തിൽ പ്രതിയുടെ സജീവ പങ്ക് സ്ഥിരീകരിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമേ, 247,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും. മൂന്ന് നൈജീരിയൻ കൂട്ടുപ്രതികള്‍ക്കെതിരെ മതിയായ തെളിവില്ലാത്തതിനാൽ വെറുതെവിട്ടു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group