UAE Weather അബുദാബി: യുഎഇയുടെ വടക്ക്- കിഴക്ക് തീരപ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ ഇന്ന (ജനുവരി 3) ഭാഗികമായ മേഘാവൃതമായ ആകാശം മുതല്‍ മേഘാവൃതമായ ആകാശം വരെ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെന്നപോലെ നാളെയും വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള ചില ഉള്‍ പ്രദേശങ്ങളിൽ രാത്രിയും ശനിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍സിഎം കൂടുതൽ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നേരിയതോ മിതമായതോ ആയ കാറ്റ് വടക്ക് പടിഞ്ഞാറുനിന്ന് വടക്ക് കിഴക്കോട്ട് വീശും. ചിലപ്പോൾ അത് പൊടിക്കാറ്റിന് കാരണമാകും. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 15-30 കിമീ/മണിക്കൂറിൽ 40 കി.മീ വരെ പ്രതീക്ഷിക്കാം. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാൻ കടലിൽ മിതമായതോ ചെറുതായിതോ ആയിരിക്കുമെന്നും എൻസിഎം അറിയിച്ചു.
Home
living in uae
UAE Weather: മഴ എത്തുമോ? യുഎഇയിലെ ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പ് അറിയാം