മാട്രിമോണിയല്‍ വഴി ബന്ധം: അച്ഛനെയും അമ്മയെയും പറ്റിച്ച് 18 പവനും വന്‍ തുകയും തട്ടി, പിന്നീട്…

കൊല്ലം: മാട്രിമോണിയല്‍ വഴി തുടങ്ങിയ ബന്ധം അവസാനിച്ചത് വന്‍ തട്ടിപ്പില്‍. യുവാവിന്‍റെ പ്രായമായ അമ്മയെയും അച്ഛനെയും പറ്റിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റിലായി. കൊല്ലത്താണ് ഞെട്ടിക്കുന്ന സംഭവം. കരുനാഗപ്പള്ളി ആലംകടവ് മരുതെക്ക് ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിൻസി (43), കണ്ണൂർ തലശ്ശേരി സ്വദേശി അശിൻ കുമാർ (32) എന്നിവരാണ് പി​ടി​യി​ലായത്. കൊല്ലം പെരിനാട് സ്വദേശിയായ പരാതിക്കാരിയുടെ മകനുമായി മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഒന്നാംപ്രതിയായ ബിന്‍സി പരിചയപ്പെട്ടത്. യുവാവിന്‍റെ വീട്ടിലെ ചുറ്റുപാടെല്ലാം മനസിലാക്കിയശേഷമാണ് ഇരുവരും തട്ടിപ്പിന് പദ്ധതിയിട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ബിന്‍സിയുടെ സഹോദരനെന്നാണ് അശിന്‍ കുമാറിനെ പരിചയപ്പെടുത്തിയത്. ഇരുപ്രതികളും പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെ പരിചരണത്തിനെന്ന വ്യാജേന വീട്ടിലെത്തുകയും ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സാച്ചെലവെന്ന പേരില്‍ മാലയും കമ്മലും ഉള്‍പ്പെടെ ആറ് പവന്‍ സ്വര്‍ണം വാങ്ങുകയും ബാങ്കില്‍നിന്ന് പണയത്തിലിരുന്ന 12 പവനിലധികം സ്വര്‍ണാഭരണങ്ങള്‍ എടുപ്പിച്ച് വില്‍ക്കുകയും ചെയ്തു. പിന്നീട്, ഭര്‍ത്താവിന്‍റെ എടിഎം കാര്‍ഡ് കൈക്കലാക്കുകയും ഗൂഗിള്‍ പേ വഴി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇത്തരത്തില്‍ മൊത്തം പതിനെട്ടര പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബിൻസിയും അശിനും സഹോദരങ്ങളല്ലെന്ന് ഇവര്‍ ഒരുമിച്ചായിരുന്നു താമസമെന്നും പോലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയായ അശിന്‍ കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതി​നി​ടെയാണ് ബി​ൻസി​യെ പരിചയപ്പെട്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group