UAE Amnesty: ഇതുവരെ പൊതുമാപ്പ് നേടിയില്ലേ, സമയപരിധി രണ്ടാഴ്ച മാത്രം; നിയമലംഘകര്‍ ശ്രദ്ധിക്കുക

UAE Amnesty ദുബായ്: യുഎഇയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി 14 ദിവസം മാത്രം. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് താമസരേഖകള്‍ നിയമവിധേയമാക്കാനും പിഴയില്ലാതെ സ്വദേശത്തേക്ക് മടങ്ങാനുമുള്ള അവസരമാണ് ഇതിലൂടെ കിട്ടുക. ഈ മാസം 31 ആണ് പൊതുമാപ്പ് നേടാനുള്ള അവസാനതീയതി. പൊതുമാപ്പ് ആവശ്യമുള്ളവർ പ്രയോജനപ്പെടുത്തണമെന്ന് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
സമയപരിധി അവസാനിച്ചു കഴിഞ്ഞാല്‍ നിയമലംഘകർക്കായുള്ള പരിശോധനയും കാംപെയിനും ഊർജിതമാക്കും. ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. സാമൂഹികസുരക്ഷ വർധിപ്പിക്കാനുള്ള പ്രധാന അവസരം പരമാവധി ഉപയോഗിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പൊതുമാപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ജിഡിആർഎഫ്എയുടെ വെബ്‌സൈറ്റിലെ ‘ഡയറക്ടർ ജനറലുമായി ബന്ധപ്പെടുക’ എന്ന സേവനം ആളുകള്‍ക്ക് പ്രയോജനപ്പെടുത്താം. നിയമവിരുദ്ധപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അമർ സെന്‍റർ (8005111) വഴി അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു. യുഎഇയിൽ സെപ്തംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബര്‍ 31 വരെ ആയിരുന്നു അന്തിമസമയപരിധിയെങ്കിലും ഡിസംബർ 31ലേക്ക് നീട്ടുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy