UAE Major Events അബുദാബി: 2024 ലെ പോലെ അടുത്തവര്‍ഷം കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളാണ് യുഎഇ ഒരുക്കുന്നത്. ഇതുമാത്രമല്ല, ആകർഷകമായ ഓഫറുകളും ആഘോഷങ്ങളുമുണ്ട്. ദുബായിലെ ടൂറിസം അതോറിറ്റി 2025-ലെ വരാനിരിക്കുന്ന തീയതി ഉള്‍പ്പെടെ ഇവൻ്റുകള്‍ റീട്ടെയിൽ കലണ്ടർ പ്രഖ്യാപിച്ചു. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും എല്ലാ അഭിരുചികളും താത്പര്യങ്ങളും ഒരുപോലെ നിറവേറ്റുന്ന അസാധാരണമായ ഷോപ്പിങ്, വിനോദ, സാംസ്കാരിക അനുഭവങ്ങൾ യുഎഇ വാഗ്ദാനം ചെയ്യുന്നു. ജനുവരി മുതൽ ഡിസംബർ വരെ, താമസക്കാർക്കും സന്ദർശകർക്കും വരുംവർഷത്തിൽ പ്രതീക്ഷിക്കാവുന്ന 14 ഇവൻ്റുകൾ നോക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍- 2024 ഡിസംബര്‍ ആറ് മുതല്‍ ജനുവരി 12 വരെ, ചൈനീസ് ന്യൂ ഇയര്‍- ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെ, ദുബായ് ഫാഷന്‍ സീസണ്‍- സ്പ്രിംഗ്/സമ്മർ കളക്ഷൻ ലോഞ്ച് Q1-Q2 ലും ശരത്കാല/ശീതകാല കളക്ഷന്‍ Q3, Q4, റമദാന്‍ ആന്‍ഡ് ഈദ് അല്‍ ഫിത്തര്‍- ഫെബ്രുവരി 28 മുതല്‍ ഏപ്രില്‍ ആറ് വരെ, ഇ- സെയില്‍ ഡിസ്കൗണ്ട്സ്- മൂന്ന് ദിവസം, ദുബായ് ഗെയിംസ് ആന്‍ഡ് ദുബായ് സ്പോര്‍ട്സ് ഫെസ്റ്റിവല്‍- ഗെയിം ഏപ്രില്‍ 25 മുതല്‍ മെയ് 11 വരെയും ഗെയിം എക്സ്പോ മെയ് ഏഴ് മുതല്‍ 11 വരെയും, ത്രീ ഡേ സൂപ്പര്‍ സെയില്‍- മെയ് മാസം ആദ്യ എഡിഷനും നവംബറില്‍ രണ്ടാമത്തെ എഡിഷനും, ഈദ് അല്‍ അഥാ- ജൂണ്‍ രണ്ട് മുതല്‍ എട്ട് വരെ, ദുബായ് സമ്മര്‍ സര്‍പ്രൈസസ്- ജൂണ്‍ 27 മുതല്‍ ഓഗസ്റ്റ് 31 വരെ, ബാക്ക് ടു സ്കൂള്‍ സീസണ്‍- ഓഗസ്റ്റ് നാല് മുതല്‍ 28 വരെ, ഹോം ഫെസ്റ്റിവല്‍- ഒക്ടോബര്‍ മൂന്ന് മുതല 16 വരെ ദീപാവലി ആഘോഷങ്ങള്‍- ഒക്ടോബര്‍ 17 മുതല്‍ 26 വരെ, ദുബായ് ഫിറ്റ്നസ് ചലഞ്ച്- നവംബര്‍ ഒന്ന് മുതല്‍ 30 വരെ, യുഎഇ യൂണിയന്‍ ഡേ ആഘോഷങ്ങള്‍- ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ.
Home
dubai
UAE Major Events: 2025 ല്‍ യുഎഇയില്‍ ഈ പരിപാടികള്‍ ആസ്വദിക്കാം; റീടെയ്ല്‍ കലണ്ടറിലുണ്ട് വിവരങ്ങള്‍