
UAE, Kerala Gold Price: സ്വര്‍ണം വാങ്ങുന്നോ? വില കുറവ് യുഎഇയിലോ കേരളത്തിലോ, അറിയാം…
UAE Kerala Gold Price അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കേരളത്തേക്കാള്‍ യുഎഇയില്‍ സ്വര്‍ണവില കുറവാണ്. കേരളത്തില്‍ 22 കാരറ്റ് പവന്‍ സ്വര്‍ണത്തിന് 57,120 രൂപയും ഗ്രാമിന് 7,140 രൂപയുമാണ് ഇന്നത്തെ വില. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞാണ് ഈ വിലയിലെത്തിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ കുറഞ്ഞ് 5,895 രൂപയയിലെത്തി. കേരളത്തില്‍ ഡിസംബര്‍ ഒന്നിന് പവന് വില 57,200 രൂപയായിരുന്നെങ്കില്‍ രണ്ടാഴ്ച കഴിയുമ്പോള്‍ അന്നത്തെ വിലയേക്കാള്‍ 80 രൂപ മാത്രമാണ് (ഇന്ന്) കുറവുള്ളത്. യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 297 ദിര്‍ഹമാണ് വില. യുഎഇ മണി ട്രാന്‍സ്ഫര്‍ എക്‌സ്‌ചേഞ്ച് റേറ്റ് പ്രകാരം, ഒരു ദിര്‍ഹത്തിന് 22.97 രൂപയാണ് ഇന്നത്തെ മൂല്യം. സ്വര്‍ണം ഗ്രാം വില ദിര്‍ഹത്തില്‍നിന്ന് രൂപയിലേക്ക് മാറ്റുമ്പോള്‍ 6,822 രൂപ വരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയാണ് കേരളത്തിലെ ജ്വല്ലറികള്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുക. മൊത്തം ചെലവ് 61,800 രൂപ വരും. കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. അതായത്, ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയായ 57,120 രൂപയ്‌ക്കൊപ്പം പണിക്കൂലിയായി 2,856 രൂപ കൂടി ചേര്‍ക്കേണ്ടി വരും. ഈ രണ്ട് സംഖ്യയും ചേര്‍ത്തുള്ള തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും നല്‍കണം. യുഎഇയില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെങ്കിലും പണിക്കൂലി വേണ്ടി വരും. കേരളത്തിലെ സ്വര്‍ണവിലയും യുഎഇയിലെ സ്വര്‍ണവിലയും തമ്മില്‍ ഗ്രാമിന് 317.91 രൂപയുടെ വ്യത്യാസമുണ്ട്. ഒരു പവനിലേക്ക് മാറ്റുമ്പോള്‍ 2,543 രൂപയുടെ മാറ്റം വരും. യുഎഇയില്‍നിന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ കേരളത്തില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ 2,500 രൂപയിലധികം ലാഭം ഉണ്ടാകും. സ്വര്‍ണവില ഉയര്‍ന്നതോടെ നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റഴിക്കുകയും ലാഭം കൊയ്യുകയും ചെയ്തു. വില്‍പ്പന വര്‍ധിച്ചതോടെ വില ഇടിയാന്‍ തുടങ്ങിയതിനാലാണ് കേരളത്തിലും യുഎഇയിലും സ്വര്‍ണവിലയില്‍ മാറ്റം വന്നത്.
Comments (0)