യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിൽ അവധി പ്രഖ്യാപിച്ചു
UAE National Day ദുബായ്: 54-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് സർക്കാർ ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെൻ്റ് (DGHR) അവധി പ്രഖ്യാപിച്ചു. ദുബായ് സർക്കാരിന് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ, ഏജൻസികൾ എന്നിവിടങ്ങളിൽ ഡിസംബർ 1, 2 തീയതികളിൽ (തിങ്കൾ, ചൊവ്വ) ജോലിക്ക് അവധിയായിരിക്കും. ഔദ്യോഗിക പ്രവർത്തനങ്ങൾ ഡിസംബർ 3-ന് (ബുധൻ) പുനരാരംഭിക്കും. ചില സ്ഥാപനങ്ങളെയും ജീവനക്കാരെയും അവധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പൊതുജനങ്ങൾക്ക് നേരിട്ട് സേവനങ്ങൾ നൽകുന്ന വകുപ്പുകൾ, പൊതുസേവന സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമല്ല. ഈ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തനപരമായ ആവശ്യകതകൾക്കനുസരിച്ച് ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കാൻ DGHR അധികാരം നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അവധിക്കാലത്തും സേവനങ്ങൾ മുടങ്ങാതെ കൃത്യതയോടെ ലഭ്യമാക്കുന്നത് ഉറപ്പാക്കണം. ഈ വേളയിൽ, യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങളായ മറ്റു ശൈഖുമാർ, യുഎഇയിലെ ഭരണാധികാരികൾ, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും താമസക്കാർക്കും DGHR ആശംസകൾ നേർന്നു.
Comments (0)