thailand; ചാൾസ് ശോഭരാജിനെക്കാളും ധൈര്യശാലിയായ റാസൽഖൈമയിലെ രാജകുമാരൻ; ഷറഫുദ്ദീൻ്റെ തായ്‌ലൻഡ് യാത്ര വൈറൽ!
thailand; നടൻ ഷറഫുദ്ദീൻ്റെ തായ്‌ലൻഡ് യാത്രയിലെ കടുവാക്കൂട്ടിൽ നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. “എന്നാടാ ചെറുക്കാ, ഇനി മേലാൽ ചാടിപ്പോകരുത് എനിക്കെപ്പോഴും പിടിച്ചു കൊടുക്കാൻ പറ്റില്ല!…” എന്ന ഷറഫുദ്ദീൻ്റെ സൂപ്പർ ഹിറ്റ് ഡയലോഗും വീഡിയോയ്ക്ക് മാറ്റ് കൂട്ടുന്നു. “റാസൽ ഖൈമയിലെ ആ വലിയ വീട്ടിലെ രാജകുമാരൻ അല്ലേ…” എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. നിരവധി രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെ കാണാം. കേരളവുമായി ഏറെ സാമ്യമുള്ള പ്രകൃതി സൗന്ദര്യമാണ് തായ്‌ലൻഡിൻ്റെ പ്രത്യേകത. മനോഹരമായ കടൽത്തീരങ്ങളും ആകർഷകമായ ഷോപ്പിംഗ് കേന്ദ്രങ്ങളും രുചികരമായ വിഭവങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു. ഉറങ്ങാത്ത തെരുവുകളും നിലയ്ക്കാത്ത സംഗീതവും നൃത്തച്ചുവടുകളും ചേർന്ന തായ്‌ലൻഡ് സഞ്ചാരികളുടെ പറുദീസയാണ്. ഇന്ത്യയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനടിക്കറ്റ് ലഭിക്കുന്നതും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്‌ലൻഡ്.
തായ്‌ലൻഡ് യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ് ഫുക്കറ്റിലെ മൃഗസംരക്ഷണ കേന്ദ്രം. ഇവിടെ കടുവ, സിംഹം, ചിമ്പാൻസി തുടങ്ങിയ നിരവധി വന്യജീവികളുമായി അടുത്തിടപഴകാനും അവയ്ക്കൊപ്പം ചിത്രങ്ങളെടുക്കാനും സഞ്ചാരികൾക്ക് അവസരമുണ്ട്. ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ മസാജിംഗ് ടൂറിസമാണ് പലരുടെയും മനസ്സിൽ വരുന്നത്. എന്നാൽ വൈവിധ്യമാർന്ന പ്രകൃതി സൗന്ദര്യവും ചരിത്രസ്മാരകങ്ങളും വിനോദ കേന്ദ്രങ്ങളും സമന്വയിക്കുന്ന നാടാണ് തായ്‌ലൻഡ്. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 97 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശ്രീരച ടൈഗർ സൂ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇടമാണ്.
ടൈഗർ ഷോ, എലിഫൻ്റ് ഷോ, പിഗ് റേസ്, ക്രോക്കഡൈൽ ഷോ തുടങ്ങിയ പ്രത്യേക ഷോകൾ സഞ്ചാരികളെ കാത്തിരിക്കുന്നു. ശ്രീരച ടൈഗർ സങ്കേതത്തിലെ പ്രധാന ആകർഷണം കടുവാക്കുഞ്ഞിനെ മടിയിൽ വെച്ച് പാല് കൊടുക്കാനുള്ള അവസരമാണ്. കടുവാക്കുഞ്ഞിനെ മടിയിലിരുത്തി ഓമനിക്കാനും പാല് കൊടുക്കാനും സാധിക്കും. പൂച്ചക്കുട്ടിയെപ്പോലെ പതുങ്ങിയിരിക്കുന്ന കടുവാക്കുഞ്ഞിനെ കണ്ട് ഭയപ്പെടേണ്ടതില്ല. ശ്രീരച ടൈഗർ സൂവിൽ സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ ഒരുപാടുണ്ട്. ശ്രീരച ടൈഗർ സൂവിൽ കുട്ടികളടക്കം ആർക്കും കടുവയോടൊപ്പം സമയം ചെലവഴിക്കാം. ബംഗാൾ കടുവകളാണ് ഇവിടെ കൂടുതലും. മുതല, കങ്കാരു ഉൾപ്പെടെ ഇരുനൂറിലധികം മൃഗങ്ങളും വൈവിധ്യമാർന്ന പക്ഷി കൂട്ടങ്ങളും ഇവിടെയുണ്ട്. മൃഗങ്ങളുടെ സർക്കസും ഗുസ്തിയും സാഹസികതയുമെല്ലാം കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കും. ഏകദേശം 200 കടുവകളും പതിനായിരത്തോളം മുതലകളും ഈ മൃഗശാലയിലുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
Comments (0)