
iPhone 16 Pro; മിസ്സ് ആക്കല്ലേ ഈ അവസരം! ഐഫോൺ 16 പ്രോയ്ക്ക് വൻ വിലക്കുറവ്!
iPhone 16 Pro; 2024-ൽ ₹1,19,999 രൂപയ്ക്ക് വിപണിയിലെത്തിയ ഐഫോൺ 16 പ്രോ മോഡൽ, ഈ വർഷത്തെ ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേ സെയിലിൽ ₹75,000-ന് ലഭ്യമാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതെങ്കിലും ഐഫോൺ മോഡലിന് ഒറ്റയടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിലക്കുറവുകളിൽ ഒന്നായിരിക്കും ഇത്. കൂടാതെ, കൂടുതൽ ബാങ്ക് ഓഫറുകളും മറ്റ് ഡിസ്കൗണ്ടുകളും ചേർത്ത് ഈ വില വീണ്ടും കുറയ്ക്കാൻ കവിയും. പുതിയ ഐഫോൺ 17 സീരീസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പോലും ഈ ഓഫർ ഒരു മികച്ച ഓപ്ഷനായിരിക്കും. ഈ വർഷത്തെ ബിഗ് ബില്ല്യൺ ഡേ സെയിൽ ഇന്ന് മുതൽ ആരംഭിക്കും.
ഐഫോൺ 15: ആമസോണിൽ വമ്പൻ ഓഫർ!
അതേസമയം, ആമസോൺ പ്രൈം ഡേ സെയിലിൽ ഐഫോൺ 15 വെറും ₹43,999-ന് ലഭ്യമായേക്കും. സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന ഈ വിൽപ്പനയിൽ പരിമിതമായ എണ്ണം ഫോണുകൾക്ക് മാത്രമേ ഓഫർ ബാധകമാകൂ. അതിനാൽ ഓഫറുകൾ വേഗത്തിൽ വിറ്റുപോകാമെന്ന് ഓർക്കുക.
ഐഫോൺ 17 vs ഐഫോൺ 16 പ്രോ: ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
പുതിയ പ്രോ സീരീസ് അവതരിപ്പിച്ചു കഴിഞ്ഞാൽ, തലേ വർഷത്തെ പ്രോ മോഡലുകളുടെ വിൽപ്പന ആപ്പിൾ ഔദ്യോഗികമായി അവസാനിപ്പിക്കാറുണ്ട്. എന്നാൽ സ്റ്റോക്ക് ബാക്കിയുണ്ടെങ്കിൽ അവ റീസെല്ലർമാർ വഴി ലഭ്യമാക്കും. പുതിയ ഐഫോൺ 17-ന് മെച്ചപ്പെട്ട സെൽഫി ക്യാമറ, 120Hz പ്രോമോഷൻ ഡിസ്പ്ലേ, പുതിയ പ്രൊസസർ എന്നിവ ലഭിക്കുന്നുണ്ട്. അതേസമയം, മികച്ച ടെലി ലെൻസ് ക്യാമറ സിസ്റ്റത്തിനാണ് നിങ്ങൾ മുൻഗണന നൽകുന്നതെങ്കിൽ ഐഫോൺ 16 പ്രോ തിരഞ്ഞെടുക്കാം.
മറ്റ് ഡിവൈസുകൾക്ക് വിലക്കുറവ്
- ഐഫോൺ 16: ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേ സെയിലിൽ ഐഫോൺ 16 മോഡലിന് ₹51,999 വില പ്രതീക്ഷിക്കാം.
- ലാപ്ടോപ്പുകൾ: ആപ്പിൾ മാക്ബുക്ക് എയറിനും മറ്റ് ബ്രാൻഡുകളായ എയ്സർ, അസൂസ്, എംഎസ്ഐ എന്നിവയുടെ ലാപ്ടോപ്പുകൾക്കും ₹60,000 വരെ കിഴിവ് ലഭിക്കും.
- ക്യാമറകൾ: മിറർലെസ്, ഡിഎസ്എൽആർ ക്യാമറകൾ, ലെൻസുകൾ, ഗെയിമിംഗ് കൺസോളുകൾ എന്നിവയ്ക്കും ഓഫറുകളുണ്ട്. സോണി പ്ലേസ്റ്റേഷൻ 4, എക്സ്ബോക്സ് തുടങ്ങിയവയ്ക്ക് കിഴിവുകൾ ലഭിച്ചേക്കാം.
- വീട്ടുപകരണങ്ങൾ: ഹോം ആൻഡ് ഫർണിഷിംഗ് ഉൽപ്പന്നങ്ങൾക്കും ഇലക്ട്രോണിക്സ് അല്ലാത്ത മറ്റ് വസ്തുക്കൾക്കും ഓഫറുകളുണ്ട്.
ബിഗ് ബില്ല്യൺ ഡേ സെയിലിന്റെ പ്രത്യേകതകൾ
- ബാങ്ക് ഓഫറുകൾ: ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട്.
- പേയ്മെന്റ് ഓഫറുകൾ: പേടിഎം വഴി ക്യാഷ്ബാക്ക്, യുപിഐ ഇടപാടുകൾക്ക് ഡിസ്കൗണ്ട് എന്നിവ ലഭ്യമാണ്.
- ഇഎംഐ ഓപ്ഷനുകൾ: ചില ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പലിശയില്ലാത്ത തവണവ്യവസ്ഥയിൽ ഉൽപ്പന്നങ്ങൾ വാങ്ങാം. ബജാജ് ഫിൻസെർവ് കാർഡുകൾക്കും ഇഎംഐ സൗകര്യം ലഭിക്കും.
ഈ ഓഫറുകൾക്ക് പരിമിതമായ സ്റ്റോക്ക് മാത്രമേ ഉണ്ടാകൂ എന്നതിനാൽ, സെയിൽ ആരംഭിക്കുന്ന നിമിഷം തന്നെ വാങ്ങാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
Comments (0)