Posted By staff Posted On

Green Visa യുഎഇയിൽ 5 വർഷ റെസിഡൻസി, അർഹതയെന്ത്? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? പരിശോധിക്കാം

Green Visa ദുബായ്: യുഎഇയിൽ ദീർഘകാല താമസ ഓപ്ഷനുകൾ പരിഗണിക്കാൻ ആഗ്രഹിക്കുന്ന എഞ്ചിനീയറോ, മാർക്കറ്റിംഗ് മാനേജറോ ഐടി പ്രൊഫഷണലോ ആണോ നിങ്ങൾ? യുഎഇയിൽ താമസിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ഇപ്പോൾ അഞ്ച് വർഷത്തെ സാധുതയുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഗ്രീൻ റെസിഡൻസി എന്നറിയപ്പെടുന്ന യുഎഇ ഗ്രീൻ വിസയ്ക്ക് അപേക്ഷ നൽകേണ്ടത് എങ്ങനെയാണെന്ന് നോക്കാം:
2022 ൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ യുഎഇ വിസ സംവിധാനത്തിന്റെ ഭാഗമാണ് ഗ്രീൻ വിസ. അഞ്ച് വർഷത്തേക്കാണ് ഗ്രീൻ വിസ അനുവദിക്കുന്നത്. ഗ്രീൻ വിസ ഉടമയ്ക്ക് അവരുടെ ഒന്നാം ഡിഗ്രി ബന്ധുക്കളെ സ്‌പോൺസർ ചെയ്യാം. വിസ റദ്ദാക്കിയതിന് ശേഷമുള്ള കൂടുതൽ ഗ്രേസ് പീരിയഡ് ഇവരെ ആറു മാസം വരെ യുഎഇയിൽ തുടരാൻ അനുവദിക്കുന്നുണ്ട്. മൂന്ന് കാറ്റഗറി ഗ്രീൻ വിസകളാണുള്ളത്. വിദഗ്ധ തൊഴിലാളികൾക്കായുള്ള ഗ്രീൻ റസിഡൻസി, സ്വയം തൊഴിലിനായുള്ള ഗ്രീൻ റെസിഡൻസി, വാണിജ്യ പ്രവർത്തനത്തിലെ നിക്ഷേപകനോ പങ്കാളിക്കോ ഉള്ള ഗ്രീൻ റെസിഡൻസി തുടങ്ങിയവയാണ് ഈ വിഭാഗങ്ങൾ.
ഒരു വിദഗ്ധ തൊഴിലാളി എന്ന നിലയിൽ ഗ്രീൻ റെസിഡൻസ് പെർമിറ്റിന് യോഗ്യത നേടുന്നതിന്, ഇനിപ്പറയുന്ന വ്യവസ്ഥകൾ ബാധകമാണ്:
*അംഗീകൃത തൊഴിൽ കരാറിന് കീഴിലോ, സർക്കാർ, അർദ്ധ സർക്കാർ, ഫ്രീ സോൺ സൗകര്യങ്ങളിൽ നിന്നോ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MOHRE) നിന്ന് ഒരു ഉയർന്ന തലത്തിലുള്ള സ്‌കിൽഡ് വർക്കർ പെർമിറ്റ് നേടുക.
*മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അംഗീകരിച്ച തൊഴിൽ വർഗ്ഗീകരണത്തിലെ ലെവലുകൾ 1, 2 അല്ലെങ്കിൽ 3 ലെവലുകൾക്കുള്ളതായിരിക്കണം നൈപുണ്യ തൊഴിൽ വിഭാഗം.
*ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ഒരു ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യമോ ആണ്.
ശമ്പളം കുറഞ്ഞത് 15,000 ദിർഹമോ മറ്റ് കറൻസികളിൽ തത്തുല്യമോ ആയിരിക്കണം.
ആവശ്യമുള്ള രേഖകൾ
*ഒരു സ്വകാര്യ ഫോട്ടോ.
*കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്പോർട്ടിന്റെ ഒരു പകർപ്പ്.
*MOHRE-യിൽ നിന്നുള്ള വർക്ക് പെർമിറ്റ്.
*സർക്കാർ സ്ഥാപനമോ, അർദ്ധ സർക്കാർ സ്ഥാപനമോ, അല്ലെങ്കിൽ ഫ്രീ സോണുകളിൽ നിന്നോ ആണെങ്കിൽ തൊഴിൽ കരാർ.
*ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റ്.
*സമീപകാലത്ത് എടുത്ത കളർ പാസ്പോർട്ട് ഫോട്ടോകൾ.
ജിഡിആർഎഫ്എ ദുബായിയുടെ പേരിൽ വിസ അപേക്ഷകൾ സുഗമമാക്കുന്ന ഒരു ആമെർ സെന്റർ വഴിയോ ജിഡിആർഎഫ്എ വെബ്സൈറ്റ് വഴി ഓൺലൈനായോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷാ ഘട്ടങ്ങൾ
*GDRFA വെബ്‌സൈറ്റ് സന്ദർശിക്കുക – www.gdrfad.gov.ae. ഹോം പേജിൽ, ‘സേവനങ്ങൾ’ വിഭാഗത്തിന് കീഴിലുള്ള ‘എൻട്രി പെർമിറ്റുകൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
*എൻട്രി പെർമിറ്റുകൾ’ തിരഞ്ഞെടുത്ത ശേഷം എൻട്രി പെർമിറ്റ് സേവനങ്ങൾ’ തിരഞ്ഞെടുക്കുക.
*വിഭാഗങ്ങളിൽ നിന്ന്, ‘ഗ്രീൻ റെസിഡൻസിനുള്ള എൻട്രി പെർമിറ്റ് നൽകൽ (ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളി)’ തിരഞ്ഞെടുക്കുക.

  • സ്റ്റാർട്ട് സർവ്വീസ് ക്ലിക്ക് ചെയ്ത് ലോഗിൻ പേജിലേക്കെത്തുക. ഇൻഡിവിഡ്യുൽസ് സെലക്ട് ചെയ്ത് GDFRA അക്കൗണ്ട് ഡീറ്റെയ്ൽസ് നൽകി ലോഗിൻ ചെയ്യുക.
    *ലോഗിൻ ചെയ്താൽ നിങ്ങൾ പേഴ്‌സണൽ ഡാഷ്‌ബോർഡിലെത്തും. പിന്നീട് ന്യൂ ആപ്ലിക്കേഷൻ ബട്ടണിലെ ഗ്രീൻ റെസിഡൻസി ഫോർ ഹൈ സ്‌കിൽഡ് വർക്കേഴ്‌സ് സെലക്ട് ചെയ്യുക.
    *പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രെസ് എന്നിവ നൽകി ആപ്ലിക്കേഷൻ ഫിൽ ചെയ്യുക. പാസ്‌പോർട്ട് ഡീറ്റെയ്ൽസും എഡ്യുക്കേഷണൽ ക്വാളിഫിക്കേഷനും ഫാമിലി ഡീറ്റെയ്ൽസും അഡ്രൈസും നൽകണം.
    *നെക്‌സറ്റ് ക്ലിക്ക് ചെയ്ത് ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യണം. പേയ്‌മെന്റ് നൽകിയ ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക.
    അപേക്ഷയുടെ സ്റ്റാറ്റസ് ഉൾക്കൊള്ളുന്ന ഒരു ടെക്സ്റ്റ് സന്ദേശവും ഇമെയിലും നിങ്ങൾക്ക് ലഭിക്കും. എന്തെങ്കിലും രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, 30 ദിവസത്തിനുള്ളിൽ അവ സമർപ്പിക്കാൻ നിങ്ങളെ അറിയിക്കും. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അപേക്ഷ സ്വയമേവ റദ്ദാകും.
    വർക്ക് വിസ ഫീ: 200 ദിർഹം പ്ലസ് VAT
    അഡീഷണൽ ഫീസ് (അപേക്ഷകൻ രാജ്യത്തിനകത്താണെങ്കിൽ:
    നോളജ് ദിർഹം: 10 ദിർഹം
    ഇന്നോവേഷൻ ദിർഹം: 10 ദിർഹം
    ഫീ ഇൻസൈഡ് ദ കൺട്രി: ദിർഹം 500
    അതേസമയം, അപേക്ഷകന്റെ സാഹചര്യങ്ങൾക്കനുസരിച്ചോ അല്ലെങ്കിൽ മറ്റ് കാരണങ്ങളാലോ ആകെ തുക വ്യത്യാസപ്പെടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *