
അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
expat malayali death റാസൽഖൈമ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ജെ.കെ. സിമന്റ്‌സ് കമ്പനിയിൽ ജീവനക്കാരനായ ലിജു (46) ആണ് മരിച്ചത്. നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ റാക്ക് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ചയോടെ മരണം സംഭവിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy മൃതദേഹം ദിബ്ബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കളത്തിങ്കൽ മത്തായിയുടെ മകനാണ് ലിജു. മാതാവ് മറിയാമ്മ മത്തായി. ഭാര്യ: എലിസബത്ത് റാണി. ഷാരോൺ മറിയം ലിജു മകളാണ്.
Comments (0)