
കോളടിച്ച് പ്രവാസികള്‍; ദിർഹത്തിനെതിരെ രൂപ റെക്കോർഡ് താഴ്ന്ന നിലയിൽ
rupee depreciation against dirham അബുദാബി: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലേക്ക്. എന്നാല്‍, നിരവധി ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് പണം അയയ്ക്കുന്നതിൽ “വെയ്റ്റ് ആൻഡ് വാച്ച്” സമീപനം സ്വീകരിക്കുന്നു. ചിലർ രൂപയുടെ മൂല്യം കൂടുതൽ കുറയുന്നത് കാത്തിരിക്കുകയാണെങ്കില്‍, മറ്റുചിലർ പണം അയക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “കഴിഞ്ഞ രണ്ട് വർഷമായി രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്,” ദുബായ് നിവാസിയായ ആദിൽ എഷാക്ക് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy “അതിനാൽ, കുറച്ച് മാസങ്ങളായി ഇന്ത്യയിലേക്ക് പണം അയച്ചിട്ടില്ല. പകരം, ദിർഹങ്ങളിലും യുഎസ് ഡോളറുകളിലും നിക്ഷേപിക്കാൻ തെരഞ്ഞെടുക്കുന്നു, കാരണം അത് ഇന്ത്യയിലേക്ക് അയയ്ക്കുമ്പോൾ പണത്തിന് മൂല്യം നഷ്ടപ്പെടുന്നു”, അദ്ദേഹം വ്യക്തമാക്കി.
Comments (0)