
വേഗ പരിധി വിട്ട് വാഹനം ഓടിച്ചാൽ വലിയ പിഴയും 12 ട്രാഫിക് പോയിന്റുകളും; ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
reckless driving dubai ദുബായ്: വേഗ പരിധി വിട്ട് വാഹനം ഓടിച്ചാൽ വലിയ പിഴയും കരിമ്പട്ടികയിൽ 12 ട്രാഫിക് പോയിന്റുകളും ലഭിക്കുമെന്ന് ദുബായ് പോലീസ്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്കും ഗുരുതരമായ പരുക്കുകൾക്കും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത് ഡ്രൈവർക്ക് മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാർക്കും അപകടമുണ്ടാക്കും. ഹൈവേയുടെ ഇടതുവശത്തുള്ള പാതയിലൂടെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ദുബായ് പോലീസ് പങ്കുവച്ച വീഡിയോയിൽ പുറത്തുവിട്ടു. ഇടതുപാത സാധാരണയായി വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കായി മാറ്റിവച്ചതാണെങ്കിലും ഇത് വേഗപരിധി ലംഘിക്കുന്നതിനുള്ള ന്യായീകരണമല്ലെന്ന് പോലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ട്രാഫിക് നിയമലംഘനങ്ങൾ ‘പോലീസ് ഐ’ സേവനം വഴി ദുബായ് പോലീസ് ആപ്പ് വഴി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്നും അറിയിച്ചു. ദുബായിൽ അമിത വേഗത്തിന് 2,000 ദിർഹം വരെ പിഴയും 12 ട്രാഫിക് പോയിന്റുകളും ലഭിക്കും. അബുദാബിയിലും ദുബായിലും അശ്രദ്ധമായി വാഹനമോടിച്ചാൽ 50,000 ദിർഹം പിഴയും റാസൽഖൈമയിൽ 20,000 ദിർഹം പിഴയും വാഹനത്തിന് മൂന്ന് മാസത്തേക്ക് പിടിച്ചുവയ്ക്കും. മൂന്ന് മാസത്തിനകം പിഴയടച്ച് വാഹനങ്ങൾ കൊണ്ടുപോയില്ലെങ്കിൽ ലേലത്തിൽ വയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)