
Sharjah Athulya Case നിന്നെ കുത്തിക്കൊന്ന് ജയിലിൽ പോകും, ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തൽ, അതുല്യയുടെ ഭർത്താവിന്റെ കൊലവിളി
Sharjah Athulya Case ഷാർജ: ഷാർജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. നിർണായക തെളിവുകൾ പുറത്തുവന്നതോടെയാണ് കേസ് പുതിയ തലത്തിലേക്കെത്തിയത്. ഭർത്താവ് സതീഷ് ശങ്കർ അതുല്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതുല്യ ഒരു മേശക്ക് ചുറ്റും ഓടുന്നതും സതീഷ് അവരെ മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്ന വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഭർത്താവ് സതീഷ് ശങ്കറിനെതിരെ കൂടുതൽ സംശയങ്ങൾ ഉയർന്നിരിക്കുകയാണ്. അതുല്യയെ കുത്തിക്കൊല്ലുമെന്ന് സതീഷ് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കേൾക്കാം. ഞാൻ നിന്നെ കുത്തിക്കൊന്ന് ജയിലിൽ പോകും. നിനക്ക് എന്നെ കൂടാതെ ജീവിക്കാൻ കഴിയില്ല. നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല. നീ എവിടെ പോകും? ഞാൻ നിന്നെ ഒരിക്കലും വിടില്ല. വേണമെങ്കിൽ നിന്നെ കൊല്ലാൻ ഒരാളെ ഏർപ്പാടാക്കും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ടിവരില്ലെന്നും സതീഷ് പറയുന്നുണ്ട്. അതുല്യയുടെ മരണശേഷം മാതാപിതാക്കൾ സതീഷിനെതിരെ ശാരീരികവും മാനസികവുമായ പീഡനം ആരോപിച്ച് കേസ് കൊടുത്തിരുന്നു. ഈ കേസിൽ പുതിയ തെളിവുകൾ ഹാജരാക്കിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, വിഡിയോ തെളിവുകൾ പുതിയതല്ലെന്നും അതിന്റെ ആധികാരികത പരിശോധിക്കാൻ ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നുമായിരുന്നു സതീഷിന്റെ അഭിഭാഷകന്റെ വാദം. സതീഷ് ശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് കുടുംബം മുന്നോട്ടുവെയ്ക്കുന്നത്. അതുല്യയെ താൻ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ താൻ അത് ചെയ്തത് ‘സ്‌നേഹം കൊണ്ടാണെന്നായിരുന്നു സതീഷ് അവകാശപ്പെട്ടത്.
Comments (0)