
Compensation അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടു; സ്ത്രീയ്ക്ക് ബാങ്ക് 134,400 ദിർഹവും നഷ്ടപരിഹാരമായി 35,000 ദിർഹവും നൽകണമെന്ന് ഉത്തരവ്
Compensation അബുദാബി: അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട സ്ത്രീയ്ക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള തുക തിരികെ നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട 1,34,400 ദിർഹവും നഷ്ടപരിഹാരമായി 35,000 ദിർഹവും ബാങ്ക് തിരികെ നൽകണമെന്നാണ് കോടതി ഉത്തരവ്. അബുദാബി ഫാമിലി, സിവിൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ബാങ്കിന്റെ സംുരക്ഷാ സംവിധാനത്തിലെ ബലഹീനതകൾ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. പരാതിക്കാരന്റെ ഭാഗത്ത് യാതൊരു വീഴ്ച്ചയും സംഭവിക്കാതെയാണ് പണം നഷ്ടപ്പെടൽ ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട പണവും അനുഭവിക്കേണ്ടി വന്ന സാമ്പത്തിക വൈകാരിക ബുദ്ധിമുട്ടുകൾ നഷ്ടപരിഹാരം 2,85,000 ദിർഹവും കോടതി ചെലവുകളും ഉൾപ്പെടെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസിൽ പ്രതി ചേർക്കപ്പെട്ടവർ മുൻപ് ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരാണ്. സംഭവത്തിൽ ബാങ്കിനും ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. സ്ത്രീയ്ക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിന് 20,000 ദിർഹവും വൈകാരിക ക്ലേശത്തിന് 15,000 ദിർഹവുമാണ് നൽകേണ്ടത്.
Comments (0)