
Fuel Rate Full Tank യുഎഇയിൽ സെപ്തംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?
Fuel Rate Full Tank ദുബായ്: യുഎഇയിൽ സെപ്തംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്ധന വില നിരീക്ഷണ സമിതിയാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. സെപ്തംബർ ഒന്നു മുതൽ ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് 2.70 ദിർഹമായിരിക്കും നിരക്ക്. ഓഗസ്റ്റിൽ ഇത് 2.69 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ഒരു ലിറ്ററിന് 2.58 ദിർഹമാണ് സെപ്തംബർ മാസത്തെ നിരക്ക്. ഓഗസ്റ്റിൽ ഇത് 2.57 ദിർമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് സെപ്തംബർ മാസം 2.51 ദിർഹമായിരിക്കും വില. ഇ പ്ലസ് 91 പെട്രോളിന്റെ ഓഗസ്റ്റ് മാസത്തെ വില 2.50 ലിറ്ററായിരുന്നു. സെപ്തംബർ മാസത്തിൽ ഒരു ലിറ്റർ ഡീസലിന് 2.66 ദിർഹമായിരിക്കും നിരക്ക്. 2.78 ദിർഹമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇപ്പോഴത്തെ നിരക്ക്. വാഹനത്തിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാൻ എത്ര ചെലവാകുമെന്ന് നോക്കാം:
കോംപാക്ട് കാറുകൾ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
Petrol | September | August |
Super 98 | 137.7 ദിർഹം | 137.19 ദിർഹം |
Special 95 | 13.58 ദിർഹം | 131.07 ദിർഹം |
E-Plus 91 | 128.01 ദിർഹം | 127.50 ദിർഹം |
എസ്‌യുവി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
Petrol | September | August |
Super 98 | 199.8 ദിർഹം | 199.06 ദിർഹം |
Special 95 | 190.92 ദിർഹം | 190.18 ദിർഹം |
E-Plus 91 | 185.74 ദിർഹം | 185 ദിർഹം |
സെഡാൻ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
Petrol | September | August |
Super 98 | 167.4 ദിർഹം | 166.78 ദിർഹം |
Special 95 | 159.96 ദിർഹം | 159.34 ദിർഹം |
E-Plus 91 | 155.62 ദിർഹം | 155 ദിർഹം |
Comments (0)