
Dubai Taxi യുഎഇ: ടാക്‌സി റൂഫുകളിൽ വ്യത്യസ്ത നിറങ്ങൾ വരാൻ കാരണമെന്ത്? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Dubai Taxi ദുബായ് നഗരത്തിലുടനീളം 12,000 ത്തിൽ അധികം ടാക്‌സികളുണ്ട്. ദുബായ് ടാക്സി റൂഫുകളിൽ വ്യത്യസ്ത നിറങ്ങൾ വരാൻ കാരണമെന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. റൂഫിൽ ചുവന്ന നിറമുള്ള ടാക്‌സികൾ ദുബായ് ടാക്‌സി കോർപ്പറേഷന്റേതാണ്. 800 88088 എന്ന നമ്പറിൽ വിളിച്ചോ, DTC ആപ്പ് അല്ലെങ്കിൽ Careem ആപ്പ് ഉപയോഗിച്ചോഈ ടാക്‌സി ബുക്ക് ചെയ്യാം.

റൂഫിൽ നീല നിറമാണെങ്കിൽ അത് കാബി ടാക്‌സിയാണ്. എന്നാൽ കാബി ടാക്‌സി ഇപ്പോൾ നീല നിറം ക്രമേണ ഒഴിവാക്കി പകരം പർപ്പിൾ നിറത്തിലുള്ള റൂഫിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കാബി ടാക്‌സികൾ ബുക്ക് ചെയ്യാനായി 04 269 3344 എന്ന നമ്പറിൽ വിളിക്കുക. Careem ആപ്പ് ഉപയോഗിച്ചും കാബി ടാക്‌സി ബുക്ക് ചെയ്യാം.


കാർ റൂഫിന്റെ നിറം പച്ചയാണെങ്കിൽ അത് അറേബ്യ ടാക്‌സിയാണ്. ആർടിഎയുമായി സഹകരിച്ചാണ് അറേബ്യ ടാക്‌സിയുടെ പ്രവർത്തനം. പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് വാഹനങ്ങൾ ഉപയോഗിക്കുന്നതിനാണ് കമ്പനി പ്രധാനമായും ഊന്നൽ നൽകുന്നത്. അറേബ്യ ടാക്‌സി ബുക്ക് ചെയ്യാൻ 04 285 1111 എന്ന നമ്പറിൽ വിളിക്കുക. Careem ആപ്പ് ഉപയോഗിച്ചും ടാക്‌സി ബുക്ക് ചെയ്യാം.

ഓറഞ്ച് റൂഫിലുള്ള ടാക്‌സികൾ മെട്രോ ടാക്‌സികളാണ്. മെട്രോ ടാക്‌സി ബുക്ക് ചെയ്യാനായി 04 267 3222 എന്ന നമ്പറിൽ വിളിക്കുക Careem ആപ്പ് വഴിയും ബുക്കിംഗ് നടത്താം.

പിങ്ക് റൂഫ് ടാക്‌സി സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ഏത് രാജ്യത്ത് നിന്നുമുള്ള സ്ത്രീകൾക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ് പിങ്ക് ടാക്‌സികൾ. പിങ്ക് റൂഫ് ടക്‌സി ബുക്ക് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, 800 88088 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ DTC ആപ്പ് ഉപയോഗിക്കുക.

യെല്ലോ റൂഫ് ടാക്‌സി നാഷണൽ ടാക്‌സികളാണ്. ദുബായിലും അബുദാബിയിലുമായി 1700 ൽ അധികം നാഷണൽ ടാക്‌സികളുണ്ട്. 04 339 0002 എന്ന നമ്പറിൽ വിളിക്കുകയോ careem ആപ്പിൽ ബുക്ക് ചെയ്യുകയോ ചെയ്യാം.

Comments (0)