
Fuel Price യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു
Fuel Price അബുദാബി: യുഎഇയിൽ സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. ഊർജമന്ത്രാലയത്തിന് കീഴിലെ വിലനിർണയ സമിതിയാണ് സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് സെപ്തംബർ മാസം 2.70 ദിർഹമായിരിക്കും നിരക്ക്. ഓഗസ്റ്റിൽ ഇത് 2.69 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ഒരു ലിറ്ററിന് 2.58 ദിർഹമാണ് സെപ്തംബർ മാസത്തെ നിരക്ക്. ഓഗസ്റ്റിൽ ഇത് 2.57 ദിർമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് സെപ്തംബർ മാസം 2.51 ദിർഹമായിരിക്കും വില. ഇ പ്ലസ് 91 പെട്രോളിന്റെ ഓഗസ്റ്റ് മാസത്തെ വില 2.50 ലിറ്ററായിരുന്നു. സെപ്തംബർ മാസത്തിൽ ഒരു ലിറ്റർ ഡീസലിന് 2.66 ദിർഹമായിരിക്കും നിരക്ക്. 2.78 ദിർഹമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇപ്പോഴത്തെ നിരക്ക്.
Comments (0)