Posted By staff Posted On

Air Arabia പ്രവാസികൾക്ക് ആശ്വാസ വാർത്ത; ടിക്കറ്റ് നിരക്കിൽ കിടിലൻ ഓഫറുമായി എയർ അറേബ്യ

Air Arabia ഷാർജ: പ്രവാസികൾക്ക് ആശ്വാസവാർത്ത. ടിക്കറ്റ് നിരക്കിൽ കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ അറേബ്യ. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വൺവേ ടിക്കറ്റുകളാണ് എയർ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 15നും നവംബർ 30നും ഇടയിലുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമാകുക. സെപ്തംബർ 5 വരെയുള്ള കാലയളവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ഈ പ്രത്യേക നിരക്കുകൾ ലഭിക്കും. പ്രത്യേക ഓഫർ പ്രകാരം അബുദാബിയിൽ നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേയ്ക്കും ഏകദേശം 255 ദിർഹത്തിന് (ഏകദേശം 5,700 രൂപ) ടിക്കറ്റുകൾ ലഭിക്കും. ഈ ഓഫറുകൾ സീറ്റുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും. അതിനാൽ, വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് എയർലൈൻ അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവധിക്കാലം കഴിഞ്ഞ് തിരികെ പോകുന്ന പ്രവാസികൾക്കും ഹ്രസ്വകാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും ഈ അവസരം വളരെ പ്രയോജനപ്രദമാണ്. ഈ ഓഫറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും എയർ അറേബ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.airarabia.com/ സന്ദർശിക്കാം.
INFO

Comments (0)

Leave a Reply

Your email address will not be published. Required fields are marked *