Posted By staff Posted On

Black Point ഗതാഗത നിയമലംഘനങ്ങൾക്ക് ലഭിച്ച ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം; അവസരമൊരുക്കി അബുദാബി പോലീസ്

Black Point അബുദാബി: ഗതാഗത നിയമ ലംഘനങ്ങൾക്ക് ലഭിച്ച ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള അവസരമൊരുക്കി അബുദാബി പോലീസ്. അസാധുവായ ഡ്രൈവിംഗ് ലൈസൻസുകൾ പുന:സ്ഥാപിക്കാനും അബുദാബി പോലീസ് അവസരം നൽകുന്നുണ്ട്. അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ (ADIHEX) അബുദാബി പോലീസിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് പുതിയ സംരംഭത്തിന് തുടക്കമായിരിക്കുന്നത്. എക്‌സിബിഷനിലെ ഹാൾ നമ്പർ 12 ലെ ADIHEX ബൂത്തിൽ ട്രാഫിക് വർക്ക്‌ഷോപ്പുകളിലും കോഴ്‌സുകളിലും പങ്കെടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 24 ബ്ലാക്ക് പോയിന്റുകൾ നേടിയ ഡ്രൈവർമാർക്ക് ബൂത്തിൽ രജിസ്റ്റർ ചെയ്ത് 2400 ദിർഹം നൽകി ഗതാഗത നിയമലംഘകർക്കുള്ള പുനരധിവാസ കോഴ്‌സിൽ പങ്കെടുത്താൽ ലൈസൻസ് തിരികെ ലഭിക്കുന്നതാണ്. 8 മുതൽ 23 വരെ ബ്ലാക്ക് പോയിന്റുകൾ നേടിയ ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്ത് 800 ദിർഹം നൽകി കോഴ്‌സിൽ പങ്കെടുത്താൽ 8 പോയിന്റുകൾ കുറയ്ക്കാം. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് വാഹനമോടിക്കുന്നവർക്ക് ചുമത്തുന്ന പിഴകളാണ് ബ്ലാക്ക് പോയിന്റുകൾ. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് പോയിന്റുകളുടെ എണ്ണം നിശ്ചയിക്കും. ഒരു വർഷത്തിനുള്ളിൽ ഒരു വാഹനമോടിക്കുന്നയാൾ 24 പോയിന്റുകൾ നേടിയാൽ, അത് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിലേക്ക് നയിക്കും. ഈ അവസരം പ്രയോജനപ്പെടുത്തിയാൽ ലൈസൻസ് റദ്ദാക്കാതെ സൂക്ഷിക്കാനും അസാധുവായ ലൈസൻസ് വീണ്ടെടുക്കാനും കഴിയും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *