Oman Air മസ്‌കത്ത്: ജിസിസി നഗരങ്ങളിലേക്ക് 29 റിയാല്‍ (6700 രൂപ) നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി ഒമാന്‍ എയര്‍. ദുബായ്, ദോഹ, ബഹ്‌റൈന്‍, കുവൈത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാകുക. ഇന്നലെ ആരംഭിച്ച സെയില്‍ നാളെ വരെ തുടരും. അടുത്ത മാസം 27 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. അതേസമയം, മറ്റ് വിമാന കമ്പനികളുമായി സഹകരിച്ച് നടത്തുന്ന ഇന്‍റര്‍ലൈന്‍ അല്ലെങ്കില്‍ കോഡ് ഷെയര്‍ വിമാനങ്ങളില്‍ ഈ ഓഫര്‍ ബാധകമല്ലെന്ന് ഒമാന്‍ എയര്‍ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy