‘റിയാസ് വിദേശത്തേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നില്ല, വിദേശയാത്രക്ക് വിസ വന്നുവെന്നത് തെറ്റ്’; യൂണിയന്‍ ബാങ്കിന്‍റെ വിശദീകരണം, നിഷേധിച്ച് പരാതിക്കാരന്‍

passport issue foreclosed house കോഴിക്കോട്: കൊയിലാണ്ടി സ്വദേശി റിയാസിന്‍റെ വീട് ജപ്തി ചെയ്ത വാർത്തയില്‍ വിശദീകരണവുമായി യൂണിയൻ ബാങ്ക്. അഭിഭാഷക കമ്മീഷന്‍ മുഖേന വീട്ടുടമ റിയാസിന് പാസ്പോർട്ട് നൽകിയിരുന്നു. റിയാസ് വിദേശത്തേക്ക് പോകാൻ പദ്ധതി ഇട്ടിരുന്നില്ലെന്നാണ് ബാങ്ക് നല്‍കിയ വിശദീകരണം.യൂണിയൻ ബാങ്ക് മീഡിയവണിന് വക്കീല്‍ നോട്ടീസ് അയച്ചു. ബാങ്കിന്റെ വാദങ്ങളെ പരാതിക്കാരന്‍ തള്ളി. ജപ്തി ചെയ്ത് സീൽ ചെയ്ത വീട്ടിൽ നിന്ന് പാസ്പോർട്ട് എടുത്ത് നൽകാൻ യൂണിയൻ ബാങ്ക് അധികൃതർ തയ്യാറായില്ലെന്നാണ് മീഡിയവണ്‍ സംപ്രേക്ഷണം ചെയ്ത വാർത്തയില്‍ ജപ്തി ചെയ്ത വീടിന്റെ ഉമട റിയാസ് പറഞ്ഞത്. ഇതിന് അടിസ്ഥാനമില്ലെന്ന് മീഡിയവണിന് അയച്ച നോട്ടീസിൽ യൂണിയൻ ബാങ്ക് പറയുന്നു. ജൂൺ 18 ന് കോടതി നിയോഗിച്ച കമ്മീഷണര്‍ മുഖേന പാസ്പോർട്ട് എടുത്ത് നൽകിയെന്നാണ് ബാങ്കിന്റ വാദം. ഇത് റിയാസ് പൂര്‍ണമായും തള്ളി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy പാസ്പോര്‍ട്ട് കൈയിലുണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ പരാതി നല്‍കുമോയെന്ന് റിയാസ് ചോദിച്ചു. വിദേശത്ത് പോകാനുള്ള മെഡിക്കല്‍ പരിശോധന കഴിഞ്ഞതിന് പിന്നാലെ വീട്ടില്‍ കൊണ്ടുവെച്ചതാണെന്നും അദ്ദേഹം പറയുന്നു. റിയാസിന് വിദേശയാത്രക്ക് വിസ വന്നെന്നത് തെറ്റാണെന്നാണും ബാങ്ക് പറയുന്നു. എന്നാല്‍, വിസയുടെയും വിമാനടിക്കറ്റിന്‍റെയും പകർപ്പ് കാണിച്ച് റിയാസ് രംഗത്തെത്തി. മുന്നറിയിപ്പില്ലാതെയാണ് ജപ്തി നടപടികൾ ഉണ്ടായതെന്ന റിയാസിൻ്റെ വാദത്തെയും ബാങ്ക് തള്ളി. പിന്നാലെ, ഖത്തർ യാത്ര മുടങ്ങിയതോടെ വരുമാനമാർഗം ഇല്ലാതായതായി റിയാസ് പരാതിപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group