
ETHIHAD RAIL യുഎഇയിൽ ഗതാഗത മേഖലയിൽ സർപ്രൈസുമായി എത്തിഹാദ് റെയിൽ ദുബായ്-ഷാർജ യാത്ര കൂടുതൽ എളുപ്പമാകും വരുന്നത് വൻമാറ്റങ്ങൾ
യുഎഇയിൽ പുതിയ വിസ്മയം തീർക്കാൻ എത്തിഹാദ് റെയിൽ, നിലവിൽ ഷാർജയിലാണ് ഗതാഗത ശൃംഖലയിൽ വമ്പൻ മാറ്റം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാസഞ്ചർ സ്റ്റേഷൻ എമിറേറ്റിൽ തുറക്കുകയാണ്.ഇത്തിഹാദിന്റെ പാസഞ്ചർ റെയിൽ സേവനം ആരംഭിക്കുന്നതോടെ ദുബായ്-ഷാർജ റോഡുകളിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടുന്നത് . ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിവിധ എമിറേറ്റുകളിൽ നിന്നുള്ള യാത്ര ഇനി അതിവേഗത്തിലാക്കും.നിലവിൽ പ്രവാസികൾ അടക്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ യുഎഇയിലുടനീളം 11 നഗരങ്ങളെയും മറ്റു ഉൾപ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽനിന്ന് ദുബായിലേക്കും തിരിച്ചും 57 മിനിറ്റിൽ എത്താം. അബുദാബിയിൽനിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റും.
ഷാർജ യൂണിവേഴ്സിറ്റി സിറ്റിക്കു സമീപമാണ് എമിറേറ്റിലെ ആദ്യ സ്റ്റേഷൻ വരുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ യുഎഇയുടെ വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര സുഗമമാകും. വിദൂര ഇടങ്ങളിൽ ജോലി ചെയ്യുന്ന ഷാർജയിലെ താമസക്കാർക്ക് എളുപ്പം എത്തിച്ചേരാനും പാസഞ്ചർ സർവീസിലൂടെ സാധിക്കും.
ഇത്തിഹാദ് റെയിലിന്റെ ഷാർജയിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപം മലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന യാത്രാ ലിങ്ക് ആണ് താൽക്കാലികമായി അടച്ചത്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ 4 പാസഞ്ചർ സ്റ്റേഷനുകൾ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇവയിൽ ഏതു സ്റ്റേഷനുകളാണ് ആദ്യം തുറക്കുകയെന്ന് വ്യക്തമല്ല.
Comments (0)