Flight Ticket Price Hike അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നപ്പോൾ ഹാജർ നിലയിൽ 35% വരെ കുറവ് രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നിലയിൽ കാര്യമായ ഇടിവ്. മറ്റു സ്കൂളുകളിൽ അഞ്ച് മുതൽ 10 ശതമാനം മാത്രമാണ് കുറവ്. വർധിച്ച വിമാന ടിക്കറ്റ് നിരക്ക് കുറയാത്തതുമൂലമാണ് പ്രവാസി കുടുംബങ്ങൾ നാട്ടിൽ കുടുങ്ങിയത്. റാസൽഖൈമയിലെ ചില സ്കൂളിൽ ഒരാഴ്ച മുൻപു തന്നെ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈനിൽ സ്പെഷൽ ക്ലാസ് തുടങ്ങിയിരുന്നു. നാട്ടിലുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ സാധിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഈ മാസം 15 മുതൽ നാലിരട്ടിയിലേറെ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. കൊച്ചിയിൽനിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റിന് അര ലക്ഷത്തിലേറെ തുക നൽകിയാൽ പോലും സീറ്റ് ലഭിക്കുന്നില്ല. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് യുഎഇയിൽ തിരിച്ചെത്താൻ കുറഞ്ഞത് രണ്ട് ലക്ഷത്തിലേറെ രൂപ വേണം.
വിമാന ടിക്കറ്റ് നിരക്ക് കുറയുന്നില്ല, സ്കൂള്‍ തുറന്നിട്ടും തിരിച്ചു വരാനാകാതെ വെട്ടിലായി പ്രവാസി കുടുംബങ്ങള്‍
Advertisment
Advertisment