Posted By staff Posted On

Dubai Police റൂമിൽ ഒരാൾ പൂട്ടിയിട്ടുവെന്ന് പറഞ്ഞ് പോലീസിനോട് സഹായം അഭ്യർത്ഥിച്ചു; പോലീസെത്തിയപ്പോൾ കണ്ടത് മയക്കുമരുന്ന് ഉപയോഗിച്ച് കിറുങ്ങിയ വനിതയെ, സംഭവം ഇങ്ങനെ

Dubai Police ദുബായ്: അപ്പാർട്ട്‌മെന്റിൽ ഒരാൾ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞ് ദുബായ് പോലീസിനോട് സഹായം അഭ്യർത്ഥിച്ച വനിത ലഹരി മരുന്നു ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിന് തുടർന്ന് അറസ്റ്റിലായി. 27 കാരിയായ അറബ് വനിതയാണ് അറസ്റ്റിലായത്. തന്നെ അപ്പാർട്ട്‌മെന്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും പറഞ്ഞായിരുന്നു ഇവർ ദുബായ് പോലീസിനോട് സഹായ അഭ്യർത്ഥന നടത്തിയത്. തുടർന്ന് ദുബായ് പോലീസിന്റെ അടിയന്തര സംഘം സംഭവസ്ഥലത്ത് എത്തി വാതിൽ ബലംപ്രയോഗിച്ച് തുറന്നു. എന്നാൽ ഈ സമയം വനിത ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വനിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇവരുടെ മൂത്ര സാമ്പിൾ പരിശോധിച്ചപ്പോഴാണ് യുഎഇയിലെ മയക്കു മരുന്ന് വിരുദ്ധ നിയമത്തിലെ ഷെഡ്യൂൾ 5 ൽ പട്ടികപ്പെടുത്തിയിരിക്കുന്ന രണ്ട് വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇവ രണ്ടും ക്രിസ്റ്റൽ മെത്തിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വനിത മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിച്ചു. താൻ ആദ്യമായാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്നും ഉപയോഗിച്ച ശേഷം തനിക്ക് ഒന്നും ഓർമ്മയില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. തുടർന്ന് ദുബായ് അപ്പീൽ കോടതി ഇവർക്ക് ശിക്ഷ വിധിക്കുകയും ശിക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *