Posted By staff Posted On

Labour Violations തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; തൊഴിലിടങ്ങളിലെ ഈ നിയമ ലംഘനങ്ങൾ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം

Labour Violations തൊഴിലിടങ്ങളിൽ നിയമലംഘനങ്ങൾ നേരിടേണ്ടി വന്നാൽ തൊഴിലാളികൾക്ക് റിപ്പോർട്ട് ചെയ്യാം. തൊഴിലാളികൾക്ക് റിപ്പോർട്ട് ചെയ്യാവുന്ന 13 തരം നിയമലംഘനങ്ങളെ കുറിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ ശക്തമായി പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രാലയത്തിന്റെ കോൾ സെന്റർ, സ്മാർട്ട് ആപ്ലിക്കേഷൻ, ഔദ്യോഗിക വെബ്സൈറ്റ് എന്നീ മൂന്ന് ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഈ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ട്. വ്യാജ സ്വദേശിവത്കരണം നടപ്പിലാക്കൽ, ഹീറ്റ് സ്ട്രസ് പ്രൊട്ടക്ഷൻ പോളിസി നിയമലംഘനം. തൊഴിൽ ആരോഗ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം, നിർബന്ധിത തൊഴിലും മനുഷ്യക്കടത്തും, എൻഡ് ഓഫ് സർവീസ് ആനുകൂല്യങ്ങൾ നൽകാതിരിക്കൽ, രണ്ട് മണിക്കൂറിൽ അധികമുള്ള ഓവർടൈം ജോലികൾ. വാർഷികാവധി നൽകാതിരിക്കലും നഷ്ടപരിഹാരം നൽകാതിരിക്കലും മാറ്റിവെക്കലും, വർക്ക് ഇഞ്ച്വറി റിപ്പോർട്ടുകൾ, തൊഴിലിടങ്ങളിലെ പീഡനം, നിയമവിരുദ്ധ തൊഴിലാളികളെ നിയമിക്കൽ എന്നിവയെല്ലാം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. വ്യാജ സ്വദേശിവത്കരണം നടപ്പിലാക്കുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗുരുതര നിയമലംഘനങ്ങളാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വാർഷികാവധി നൽകാതിരിക്കലും സേവനാനുകൂല്യങ്ങൾ മാറ്റിവെയ്ക്കലും സംബന്ധിച്ച പരാതികളും മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ പരാതികളിലും കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *