Posted By staff Posted On

Fake Bank Transfer വ്യാജ ബാങ്ക് ട്രാൻസ്ഫറിലൂടെ കാർ സ്വന്തമാക്കി; യുവാവിന് പിഴ വിധിച്ച് കോടതി

Fake Bank Transfer അബുദാബി: വ്യാജ ബാങ്ക് ട്രാൻസ്ഫർ വഴി കാർ സ്വന്തമാക്കിയ യുവാവിന് പിഴ വിധിച്ച് കോടതി. അബുദാബി സിവിൽ ഫാമിലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പണം നൽകിയതായി വരുത്തിത്തീർക്കാൻ വ്യാജ ബാങ്ക് ട്രാൻസ്ഫർ രസീത് പ്രതി അയച്ചുവെന്ന് കോടതിയിൽ തെളിഞ്ഞു. വ്യാജ ബാങ്ക് ട്രാൻസ്ഫർ രസീതിൽ വിശ്വസിച്ച കാറുടമ യുവാവിന് കാർ കൈമാറുകയായിരുന്നു. എന്നാൽ, പിന്നീടാണ് ഇദ്ദേഹം തട്ടിപ്പ് തിരിച്ചറിയുന്നത്. 15000 ദിർഹത്തിന് കാർ വിൽക്കാൻ തീരുമാനിച്ച കാറുടമയെ മറ്റൊരു വ്യക്തിയുടെ പേരിൽ സമീപിച്ചായിരുന്നു യുവാവ് തട്ടിപ്പ് നടത്തിയത്. പണം നൽകിയതായി വരുത്തിത്തീർക്കാൻ വ്യാജ ബാങ്ക് ട്രാൻസ്ഫർ രസീത് പ്രതി നൽകിയിരുന്നു. തുടർന്നാണ് ഇദ്ദേഹം കാർ കൈമാറിയത്. തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയ ഇദ്ദേഹം പരാതി നൽകി. ഗുരുതരമായ നിയമലംഘനം നടത്താൻ പ്രതി ഈ വാഹനം ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നടത്തിയ നിയമ ലംഘനങ്ങൾ വാഹനം കണ്ടുകെട്ടുന്നതിലേക്ക് വരെ നയിച്ചു. വഞ്ചനാക്കുറ്റത്തിനും മറ്റൊരാളുടെ സ്വത്ത് നിയമവിരുദ്ധമായി കൈവശം വെച്ചതിനും പ്രതിയ്ക്ക് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിരുന്നു. അനുചിതമായ ഉപയോഗത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് 4,000 ദിർഹം നഷ്ടപരിഹാരവും, കാർ കണ്ടുകെട്ടലിൽ നിന്നും വിട്ടയച്ചതിന് 500 ദിർഹവും, തെറ്റായി കൈവശം വച്ചപ്പോൾ ഉപയോഗം നഷ്ടപ്പെട്ടതിന് 5,000 ദിർഹവും, കാറുടമയ്ക്ക് ഉണ്ടായ വൈകാരിക ബുദ്ധിമുട്ടിന് 3,000 ദിർഹവും നഷ്ടപരിഹാരമായി നൽകണമെന്നാണ് സിവിൽ കോടതിയിൽ സമർപ്പിച്ചിരുന്ന ടെക്‌നിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *