Posted By saritha Posted On

കുടുങ്ങല്ലേ, വിമാനത്തിൽ കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പട്ടിക വീണ്ടും ഓർമിപ്പിച്ച് വിമാനത്താവളങ്ങൾ

Prohibited Items Airports ദുബായ്: പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ, വിമാനത്തിൽ കൊണ്ടുപോകാവുന്ന വസ്തുക്കളെ കുറിച്ച് വീണ്ടും ഓർമിപ്പിച്ച് വിമാനത്താവളങ്ങൾ. ദുബായിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഹാൻഡ് ബാഗേജിൽ നിരോധനമുള്ള വസ്തുക്കൾ: ചുറ്റിക, ആണി, സ്ക്രൂഡ്രൈവർ, മുനയുള്ള വസ്തുക്കൾ, 6 സെമീൽ അധികം നീളമുള്ള ബ്ലേഡുകളോടു കൂടിയ കത്രിക, വാൾ, കൈവിലങ്ങ്, തോക്ക്, വോക്കി ടോക്കി, ലേസർ ഗൺ, ലൈറ്റർ, ബാറ്റ്, മാർഷൽ ആർട്സിലെ ആയുധങ്ങൾ, പാക്കിങ് ടേപ്പ്. നിയന്ത്രണമുള്ള വസ്തുക്കൾ: ദ്രാവകങ്ങൾ. പരമാവധി 100 മില്ലി ലീറ്ററാണ് അനുവദിച്ചിട്ടുള്ളു. 10 കണ്ടെയ്നർ വരെ ബാഗിൽ കരുതാം, എല്ലാം കൂടി ഒരു ലിറ്ററിൽ അധികമാകരുത്. മരുന്നുണ്ടെങ്കിൽ ഡോക്ടറുടെ കുറിപ്പടി വേണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ശരീരത്തിൽ ഇരുമ്പിന്റെ ഉപകരണമുണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഷാർജ വിമാനത്താവളത്തിൽ നിരോധനമുള്ള വസ്തുക്കൾ: ബാറ്റുകൾ, ലൈറ്ററുകൾ, അപകടകരമായ രാസ വസ്തുക്കൾ, തോക്ക്, കത്തികൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, പടക്കങ്ങൾ, കൂർത്ത അഗ്രത്തോട് കൂടിയ വസ്തുക്കൾ, വാൾ, കത്രിക, ലേസർ ഗൺ തുടങ്ങിയവ. നിയന്ത്രണമുള്ളവ: വെള്ളം 100 മില്ലി ലീറ്റർ. പെർഫ്യൂമുകൾക്കും ഇത് ബാധകം. ഭക്ഷണവും മരുന്നും രണ്ടായി പാക്ക് ചെയ്യണം. മരുന്നിനു കുറിപ്പടി വേണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *