
വിമാനത്താവളത്തില്‍ പോകണ്ട, അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇന്‍ഡിഗോ
Check in Indigo അബുദാബി: ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അൽഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യം. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് സിറ്റി ചെക്ക് ഇൻ സേവനം നൽകുന്നത്. ഇന്ന് മുതൽ എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ പൂർത്തിയാക്കാം. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് അബുദാബിയിൽ നിന്ന് ഇൻഡിഗോ സർവീസുണ്ട്. യാത്രയുടെ 24 മുതൽ നാല് മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാം. ബാഗേജുകൾ ഇവിടെ നൽകി ബോർഡിങ് പാസ് എടുക്കുന്നവർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ നിൽക്കാതെ, നേരെ എമിഗ്രേഷനിലേക്ക് പോകാം. അബുദാബിയിൽ മീന ക്രൂസ് ടെർമിനലിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ സൗകര്യമുള്ളത്. മുസഫയിലെ ഷാബിയ 11, യാസ് മാളിലെ ഫെറാറി വേൾഡ് എൻട്രൻസ്, അൽ ഐനിലെ കുവൈത്താത്ത് ലുലു മാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ ചെക്ക് ഇൻ സൗകര്യമുണ്ട്. അൽഐനിൽ സെപ്തംബർ ഒന്ന് മുതലാണ് സിറ്റി ചെക് ഇൻ സൗകര്യം ആരംഭിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അൽഐൻ കേന്ദ്രത്തിൽ സിറ്റി ചെക്ക് ഇൻ യാത്രയ്ക്ക് ഏഴ് മണിക്കൂർ മുൻപ് ചെയ്യണം. നിലവിൽ ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ വീടുകളിലെത്തി, ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ബാഗേജുകൾ സ്വീകരിക്കുന്ന ഹോം ചെക്ക് ഇൻ, അബുദാബി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ ബാഗേജുകൾ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാൻഡ് ആൻഡ് ലീവ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 800 6672347, www.morafiq.ae ബന്ധപ്പെടുക.
Comments (0)