
യുഎഇയില്‍ മഴ വര്‍ധിപ്പിക്കാന്‍ ഇതുവരെ നടത്തിയത് 172 ക്ലൗഡ് സീഡിങ് ഫ്ലൈറ്റുകള്‍
Cloud Seeding UAE ദുബായ്: രാജ്യത്ത് ഈ വർഷം ഇതുവരെ മഴ വർധിപ്പിക്കാനായി 172 ക്ലൗഡ് സീഡിങ് ഫ്ലൈറ്റുകൾ നടത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). രാജ്യത്ത് മഴയുടെ അളവ് 10 മുതൽ 25 ശതമാനം വരെ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളും എഐ അധിഷ്ഠിത സംവിധാനങ്ങളും ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ നടത്തുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഉപ്പിനെ അടിസ്ഥാനമാക്കിയുള്ള രാസവസ്തുക്കൾക്ക് പുറമെ, നാനോ മെറ്റീരിയലുകളും ഇലക്ട്രിക് ചാർജുകളും ഉപയോഗിക്കുന്നു. ഇത് മഴ പെയ്യിക്കാനുള്ള സാധ്യത വർധിപ്പിക്കാൻ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം, യുഎഇയിൽ മഴയുടെ അളവ് കുറയാൻ കാരണം ‘ലാ നിന’ എന്ന കാലാവസ്ഥാ പ്രതിഭാസമാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ലാ നിന കാരണം അറബിക്കടലിന് മുകളിലെ ഉയർന്ന മർദ്ദം കൂടുതൽ ആഴത്തിലാകുകയും ഇത് മഴമേഘങ്ങൾ രൂപപ്പെടുന്നതിനെ തടസപ്പെടുത്തുകയും ചെയ്യും. ഇതിനെ മറികടക്കാനാണ് ക്ലൗഡ് സീഡിങ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത്. 2024ലെ കനത്ത മഴയെ തുടർന്ന് ഈ വർഷം രാജ്യത്ത് മഴ കുറവായിരുന്നു. വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ മഴയും ഭൂഗർഭജലവും വർധിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. കഴിഞ്ഞ വർഷം 51.8°C രേഖപ്പെടുത്തിയതോടെ, കഴിഞ്ഞ ഒന്‍പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് യുഎഇയിൽ ഇപ്രാവശ്യം അനുഭവപ്പെട്ടത്.
Comments (0)