
യുഎഇയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു, കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികള്‍ക്ക് അത്ഭുത രക്ഷപ്പെടല്‍
UAE Accident അബുദാബി: വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. യുഎഇയിലെ അൽ ദന്നാ സിറ്റിയിലാണ് അപകടമുണ്ടായത്. ഇവരുടെ മൂന്നു കുട്ടികൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നിലഗുരുതരമാണ്. ഇളയ കുട്ടിക്ക് നാല് മാസം മാത്രമാണു പ്രായം. അഞ്ച്, 11 വയസ് എന്നിങ്ങനെയാണ് മറ്റ് കുട്ടികളുടെ പ്രായം വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല. സയിദ് വഹീദ് 2018 മുതൽ യുഎഇയിൽ സൈബർ സെക്യൂരിറ്റിയിലാണു ജോലി ചെയ്തിരുന്നത്. ഇവർ അൽ ദഫ്രയിലാണ് താമസിച്ചിരുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എംബസി അധികൃതർ മാനുഷിക പരിഗണന നൽകി നടപടികൾ വേഗത്തിലാക്കി ദമ്പതികളുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു സംസ്കാരം നടത്തി. അതേസമയം, കുട്ടികളുടെ സംരക്ഷണം ബന്ധുക്കൾ ഏറ്റെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഒരാൾ അമ്മയെ തിരക്കിയതായി ബന്ധുക്കൾ പറഞ്ഞു. ഇത് ഏറെ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. സയ്യിദ് വഹീദിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ദുഃഖം രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു.
Comments (0)