Posted By saritha Posted On

ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റില്‍, പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍

Athulya Death തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതി അതുല്യയുടെ (30) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് അറസ്റ്റില്‍. ഷാർജയിൽ നിന്ന് ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം അറസ്റ്റു ചെയ്തത്. ഇയാളെ വലിയ തുറ പോലീസിന് കൈമാറി. അതുല്യയുടെ മരണത്തിൽ ​ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊല്ലത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജൂലായ് 19നാണ് ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നാലെ, അതുല്യക്കെതിരെ ഭർത്താവ് സതീഷിന്റെ മർദനം ഉൾപ്പെടെ പീഡന ദൃശ്യങ്ങൾ തെളിവായി പുറത്തുവന്നിരുന്നു. ഭർത്താവിൽ നിന്ന് നിരന്തരമാ ആക്രമണവും ഉപദ്രവങ്ങളും നേരിടുന്നതായി സുഹൃത്തുക്കൾക്കയച്ച ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.അതുല്യയുടെ കുടുംബം നൽകിയ പരാതിയിലാണ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എന്നാൽ, ഷാർജയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം റീ പോസ്റ്റ്മോർട്ടവും നടത്തിയിരുന്നു. ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 10 വയസുളള മകളുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *