
മദ്യപിച്ച് വാഹനമോടിച്ചു, യുഎഇയില്‍ ഏഷ്യന്‍ വംശജന് വന്‍തുക പിഴ
Drunk Drive UAE ദുബായ്: മദ്യപിച്ച് വാഹനമോടിച്ചതിന് ദുബായിൽ ഏഷ്യൻ വംശജന് വന്‍തുക പിഴ വിധിച്ചു. 25,000 ദിർഹം പിഴ ചുമത്തുകയും മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മദ്യപിച്ചതിനാൽ വാഹനമോടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ലോഹത്തൂണിൽ വാഹനമിടിക്കുകയുമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇടിയുടെ ആഘാതത്തിൽ ഓടിച്ച വാഹനവും ലോഹത്തൂണും തകർന്നു. മദ്യപിച്ച് വാഹനമോടിക്കുകയും പൊതുസ്വത്ത് നശിപ്പിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ഏഷ്യന്‍ വംശജന് കോടതി ചുമത്തിയത്.
Comments (0)