Posted By saritha Posted On

പ്രവാസികള്‍ക്ക് സന്തോഷിക്കാം; കര്‍ശന നടപടി, ദുബായിലെ കൂടുതല്‍ ഇടങ്ങളില്‍ വാടക കുറയുന്നു

Rents in Dubai ദുബായ്: എമിറേറ്റിലെ കൂടുതല്‍ ഇടങ്ങളില്‍ വാടക കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെയുള്ള റിപ്പോര്‍ട്ടാണിത്. നഗരത്തിലെ താരതമ്യേന കുറഞ്ഞ നിരക്കിൽ താമസസൗകര്യമുള്ളയിടങ്ങളിലെല്ലാം ഇത് പ്രകടമാണ്. മറിച്ചുവിൽപന, വാടകയ്ക്ക് നൽകൽ, വിഭജിച്ച് നൽകൽ എന്നിവയ്ക്കെതിരെ അധികൃതരും കെട്ടിട ഉടമകളും കർശന നടപടികൾ സ്വീകരിച്ചതോടെയാണ് സ്റ്റുഡിയോ, ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്മെന്റുകളുടെ വാടകയും കുറഞ്ഞത്. കൂടാതെ, അധികൃതരുടെ നടപടി ശക്തമായതോടെ ബാച്ചിലേഴ്സ് പലരും ഷാർജയിലേക്കും അജ്മാനിലേക്കും മാറിയതും വാടക കുറയാൻ കാരണമായി. മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിന് പേരുകേട്ട ഇന്റർനാഷനൽ സിറ്റിയിൽ കഴിഞ്ഞ രണ്ട് മാസമായി വാടകയിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. അവിടെ ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് ഏകദേശം 48,000-55,000 ദിർഹമാണ് ശരാശരി വാടക. സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾക്ക് 28,000-29,000 ദിർഹം വരെയാണെങ്കിലും ഇതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഓപ്ഷനുകളുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു. ഡിസ്കവറി ഗാർഡൻസിൽ സ്റ്റുഡിയോകൾക്ക് 48,000-60,000 ദിർഹവും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് 50,000-105,000 ദിർഹവുമാണ് വാടക. ദുബായിലെ ജനപ്രിയ താമസകേന്ദ്രങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടകയിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മറിച്ചുവിൽപന, വാടകയ്ക്ക് നൽകുന്നതിനെതിരായ നടപടികൾ റിയൽ എസ്റ്റേറ്റ് ഡാറ്റയിൽ ഇതുവരെ കാര്യമായി പ്രതിഫലിച്ചിട്ടില്ലെന്ന് പ്രോപ്പർട്ടീസ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സ്റ്റുഡിയോ, ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് ആവശ്യക്കാർ കൂടിയാലും ദുബായ് റെന്റൽ ഇൻഡക്സിലെ റേറ്റിങ് അനുസരിച്ചാണ് വാടക നിശ്ചയിക്കുന്നത്. ദുബായിൽ പ്രോപ്പർട്ടികളുടെ വിലയും വാടകയും 2024ലെയും 2025ലെ ആദ്യ പാദത്തിലെയും ഉയർന്ന നിരക്കുകളിൽ നിന്ന് കുറയുന്നതായി മാർക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുതിയ പ്രോജക്റ്റുകളുടെ വിലകൾ ഉയർന്നതാണെങ്കിലും ഡെവലപ്പർമാർ ആകർഷകമായ ഓഫറുകളും ഇളവുകളും എളുപ്പമുള്ള പേയ്‌മെന്റ് പ്ലാനുകളും നൽകുന്നുണ്ട്. അതേസമയം, വാടക നിരക്കുകൾ സ്ഥിരത കൈവരിക്കുന്നതിന്റെയോ കുറയുന്നതിന്റെയോ സൂചനകളാണ് കൂടുതൽ ലഭിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *