
ആരോഗ്യത്തിന് ഭീഷണി; പലചരക്ക് കട പൂട്ടിച്ച് അബുദാബി അധികൃതര്‍
Grocery Shop Shut Down അബുദാബി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയുയര്‍ത്തി അബുദാബിയിലെ പലചരക്ക് കട. നിയമലംഘനം നടത്തിയതിന് ഖാജുര്‍ തോലയിലെ പലചരക്ക് കട അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്‌സ) പൂട്ടിച്ചു. പതിവ് പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, സ്ഥാപനത്തിന് നിരവധി തവണ താക്കീത് നല്‍കിയിരുന്നു. പലതവണ നോട്ടീസ് നല്‍കിയിട്ടും ഇവ പരിഹരിക്കാതെ വന്നതോടെയാണ് അടച്ചുപൂട്ടല്‍ നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. അധികൃതര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ഇവ അവരെ ബോധ്യപ്പെടുത്തി സ്ഥാപനം അടുത്തദിവസം തന്നെ തുറക്കാനാവുമെന്നാണ് കരുതുന്നതെന്ന് കടയുടമ പ്രതികരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek വാഷ് ബേസിന്‍ സ്ഥാപിക്കുക, കൈകഴുകുന്ന ഇടം മറ്റൊരിടത്തേക്കു മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. പരിശോധനയില്‍ എന്തെങ്കിലും കീടങ്ങളോ ശുചിത്വമില്ലായ്മയോ അധികൃതര്‍ക്ക് കാണാനായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുകയോ ഭക്ഷ്യ ഉല്‍പന്നങ്ങളുമായി എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കിലും അബുദാബി സര്‍ക്കാരിന്‍റെ ടോള്‍ഫ്രീ നമ്പരായ 800555ല്‍ വിളിച്ചറിയിക്കണമെന്നും അഡാഫ്‌സ ആവശ്യപ്പെട്ടു.
Comments (0)