Advertisment

പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി, യുഎഇയിലെ ഗതാഗതമേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇത്തിഹാദ്

Advertisment

Etihad Rail Jobs അബുദാബി: യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇത്തിഹാദ് റെയിൽ പദ്ധതി. 2026ൽ യാത്രാ സർവീസുകൾ ആരംഭിക്കുന്നതോടൊപ്പം, പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന വലിയ പദ്ധതിയായി മാറും. ‘പ്രോജക്ട്സ് ഓഫ് ദ് 50’ എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായ ഇത്തിഹാദ് റെയിൽ 2030നകം 9,000ത്തിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. എൻജിനീയറിങ്, നിർമാണം, ട്രെയിൻ ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, മെയിന്റനൻസ് തുടങ്ങിയ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് ഇത് പുതിയ തൊഴിൽ സാധ്യതകൾ തുറക്കും. ഇത്തിഹാദ് റെയിൽ പദ്ധതി വെറും പാളങ്ങൾ സ്ഥാപിക്കുക മാത്രമല്ല, രാജ്യത്തിന് പുതിയൊരു തൊഴിൽ അടിത്തറ കെട്ടിപ്പടുക്കുക കൂടിയാണ് ചെയ്യുന്നത്. നിർമാണഘട്ടത്തിൽ തന്നെ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നൽകി. റെയിൽവേ സ്ലീപ്പറുകൾ പോലുള്ള നിർമാണ സാമഗ്രികൾ നിർമിക്കുന്ന പ്രാദേശിക ഫാക്ടറികൾക്ക് നൂറുകണക്കിന് അധിക ജോലികൾ സൃഷ്ടിക്കാൻ ഇത് സഹായിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek 2030ഓടെ പ്രതിവർഷം 3.5 ബില്യൻ ദിർഹം സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയിലൂടെ പുതിയ ബിസിനസ് സംരംഭങ്ങൾക്കും വളർച്ചയ്ക്കും വഴിയൊരുക്കും. അബുദാബിയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതി വരും ദശകങ്ങളിൽ യുഎഇയുടെ ജിഡിപിയിലേക്ക് 145 ബില്യൻ ദിർഹമിന്റെ അധിക സംഭാവന നൽകുമെന്ന് എമിറേറ്റ്സ് ഗവൺമെന്റ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു. ഇത് സാമ്പത്തിക വൈവിധ്യവത്കരണത്തിന് ആക്കം കൂട്ടുകയും പുതിയ തൊഴിൽ മേഖലകൾ തുറക്കുകയും ചെയ്യും.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group