
കുറഞ്ഞനിരക്ക്; പ്രവാസി മലയാളികളുടെ ഇഷ്ടസ്ഥലങ്ങളിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ
Air Arabia Flights അബുദാബി: മലയാളികളുടെ ഇഷ്ടസ്ഥലങ്ങളിലേക്ക് പറക്കാന്‍ അബുദാബി ആസ്ഥാനമായുള്ള എയര്‍ അറേബ്യ. മലയാളികളുടെ പ്രിയ വിനോദകേന്ദ്രങ്ങളായ അസര്‍ബൈജാനിലെ ബാക്കുവിലേക്കും ജോര്‍ജിയയിലെ ടിബിലിസിയിലേക്കുമുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. അബുദാബിയില്‍ നിന്ന് ഈ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ളതും കുറഞ്ഞ നിരക്കിലുള്ളതുമായ യാത്രാ ഓപ്ഷനുകൾ നൽകുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാക്കുവിലെ ഹൈദർ അലിയേവ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ ആറ് സർവീസുകളാണ് ഇപ്പോൾ എയർ അറേബ്യ നടത്തുന്നത്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുതിയ ഷെഡ്യൂൾ പ്രകാരം വിമാനസര്‍വീസുകള്‍ ഉണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യം പ്രദാനം ചെയ്യും. ഈ മാസം ഏഴ് മുതൽ ടിബിലിസി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം ആഴ്ചയിൽ എട്ടായി ഉയർത്തും. ഇതിൽ വ്യാഴാഴ്ച ദിവസങ്ങളിൽ രണ്ട് സർവീസുകൾ ഉണ്ടാകും. ഈ രണ്ട് നഗരങ്ങളിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടാൻ കാരണം. ഇത് ഈ രാജ്യങ്ങളുമായുള്ള വിനോദസഞ്ചാര-വ്യാപാര ബന്ധം മെച്ചപ്പെടുത്താനും കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം നൽകാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)