
13 മിനിറ്റിൽ നിന്ന് യാത്ര ആറ് മിനിറ്റായി ചുരുങ്ങും; ദുബായിലെ പ്രധാന റോഡില്‍ പുതിയ എക്സിറ്റ്
new exit dubai al ain road ദുബായ്: ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്നു റാസ അൽ ഖോർ റോഡിലേക്കുള്ള കലക്ടേഴ്സ് റോഡിൽ പുതിയ എക്സിറ്റ് വരുന്നു. ബു കദ്ര ഇന്റർചേഞ്ചിലെ പുതിയ എക്സിറ്റ് ഈ മാസം തുറക്കും. റാസ അൽ ഖോർ ഭാഗത്തെ റോഡിന്റെ ശേഷി വർധിക്കുകയും ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യും. ദുബായ് അൽഐൻ റോഡിലെ ട്രാഫിക് കുറയ്ക്കാനും പുതിയ എക്സിറ്റ് വരുന്നതോടെ സഹായിക്കും. തിരക്കേറിയ സമയത്ത് ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്ന് റാസ അൽ ഖോർ റോഡിലേക്കുള്ള യാത്രാ സമയത്തിൽ 54% കുറയും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek നിലവിലെ 13 മിനിറ്റിൽ നിന്ന് യാത്ര ആറ് മിനിറ്റായി ചുരുങ്ങും. ഇതോടൊപ്പം റാസൽ ഖോറിൽ നിന്ന് അൽ ഖെയിൽ റോഡിലേക്കുള്ള എക്സിറ്റ് 25 വീതി കൂട്ടി. അര കിലോമീറ്റർ ദൂരത്തിൽ റോഡ് രണ്ടു വരിയാക്കി. ഇതോടെ മണിക്കൂറിൽ 3000 വാഹനങ്ങൾ കടന്നു പോകാനുള്ള ശേഷി റോഡിനു ലഭിച്ചു.
Comments (0)