Posted By saritha Posted On

സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണവുമായി യുഎഇ; വിശദാംശങ്ങള്‍

UAE Advertisement Regulations ദുബായ്: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെയുള്ള പരസ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യുഎഇ മീഡിയ കൗൺസിൽ. പണം നൽകിയോ അല്ലാതെയോ പരസ്യം ചെയ്യുന്നവർക്ക് ഇനി ‘അഡ്വർടൈസർ പെർമിറ്റ്’ നിർബന്ധമായിരിക്കും. ഡിജിറ്റൽ പരസ്യമേഖലയിൽ സുതാര്യതയും പ്രഫഷനലിസവും ഉപയോക്തൃ സംരക്ഷണവും ഉറപ്പാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആദ്യ മൂന്ന് വർഷത്തേക്ക് ഈ ‘അഡ്വർടൈസർ പെർമിറ്റ്’ സൗജന്യമായിരിക്കും. മൂന്ന് മാസത്തിനകം ഇത് പ്രാബല്യത്തിൽ വരും. മീഡിയ വ്യവസായത്തിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് നിയമങ്ങളെ കാലോചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പരസ്യ ഉള്ളടക്ക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഡിജിറ്റൽ പരസ്യം ചെയ്യൽ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കുക, വ്യക്തിഗതവും സ്ഥാപനപരവുമായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും കണ്ടന്റ് ക്രിയേറ്റേഴ്സിനെ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്യുക, തെറ്റിദ്ധാരണ പരത്തുന്നതോ നിയമവിരുദ്ധമായതോ ആയ പരസ്യങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6E രാജ്യത്ത് സമൂഹമാധ്യമത്തിൽ പരസ്യം ചെയ്യാൻ പെർമിറ്റ് നിർബന്ധമാണ്. അപേക്ഷകന് കുറഞ്ഞത് 18 വയസ് പൂർത്തിയായിരിക്കണം (ചില നിബന്ധനകൾക്ക് വിധേയമായി പ്രായത്തിൽ ഇളവുകൾ അനുവദിക്കാം). യുഎഇ പൗരന്മാരും താമസക്കാരും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇലക്ട്രോണിക് മീഡിയയിൽ ട്രേഡ് ലൈസൻസ് നേടിയിരിക്കണം. 18 വയസിന് താഴെയുള്ളവർ നിയമപരമായ രക്ഷിതാവിന്റെ പേരിലായിരിക്കണം പ്രവർത്തന ലൈസൻസ് എടുക്കേണ്ടത്. സന്ദർശകർക്ക് യുഎഇയിലെ ലൈസൻസുള്ള ഏജൻസി വഴി ‘അഡ്വർടൈസർ’ പെർമിറ്റ് നേടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *