
അതുല്യയ്ക്ക് വിട ചൊല്ലി നാട്, ഭര്‍ത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി, നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി
Athulya Death ഷാർജ/ കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ ടി. അതുല്യ ശേഖറിന്റെ (30) സംസ്കാരം നടത്തി. ഇന്നലെ വൈകിട്ട് 2.50ന് എത്തിച്ച മൃതദേഹം നാല് മണിക്ക് സംസ്കരിച്ചു. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വീണ്ടും പോസ്റ്റ്മോർട്ടം നടത്തി ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. അതുല്യയുടെ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിന്റെ പേരിൽ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഈ മാസം 19നു പിറന്നാൾ ദിവസം പുലർച്ചെയാണ് അതുല്യയെ ഭർത്താവിനൊപ്പം താമസിച്ചുവന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek 2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. മദ്യത്തിനു അടിമയായ ഭർത്താവ് അതുല്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനിടെ കോടതിയിൽ വരെ കേസ് വന്നിരുന്നു. വീണ്ടും ഒരുമിക്കുകയായിരുന്നു. ആരോപണ വിധേയനായ ഭർത്താവിനെ നാട്ടിൽ എത്തിക്കുന്നതിനു ചവറ തെക്കുംഭാഗം പോലീസ് നടപടി തുടങ്ങി. ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)