
PRAVASI മുൻ യുഎഇ പ്രവാസി നാട്ടിൽ അന്തരിച്ചു
കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ (ജബ്ബാരി – 78) നിര്യാതനായി. ബുധനാഴ്ച പുലർച്ചെ 2.30-നാണ് മഞ്ചേരി കാരക്കുന്നിലെ ഭാര്യയുടെ വീട്ടിൽ അന്ത്യം സംഭവിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്നു.അബുദാബി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘സഹൃദയ’ സാംസ്കാരിക സംഘടനയ്ക്ക് ജബ്ബാർ നേതൃത്വം നൽകിയിട്ടുണ്ട്. ‘സലഫി ടൈംസ്’ മിനി മാഗസിന്റെ ദീർഘകാല എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു. യുഎഇയിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മകളിലും സാംസ്കാരിക സംഘടനകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പഴയകാല ബാലജനസഖ്യം പ്രവർത്തകനുമായിരുന്നു. നാടകസംഘടനകളിലും കലാസാംസ്കാരിക മേഖലകളിലും സജീവമായിരുന്നു.അസുഖത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിരുന്നു.ഭാര്യമാർ: ആയിഷ, നഫീസ, സഫിയ.
മക്കൾ: റംലത്ത് (ആരോഗ്യവകുപ്പ്), അബൂബക്കർ, ഷംസുദ്ദീൻ (ഗൾഫ്), സൈനബ, നദ, നജാഹ്, അബ്ദുൽ നഹീം.
മരുമക്കൾ: പരേതനായ സൈഫുദ്ദീൻ, അബ്ദുൽ റഷീദ്, യുബസാർ, ഹസീന, ഷഹീർ.ഖബറടക്കം ഇന്ന് വൈകിട്ട് 5.30-ന് കടപ്പൂർ മഹല്ല് പള്ളി ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments (0)