30,000 അടി ഉയരത്തില്‍ പ്രസവം, വിമാനത്തിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി

woman gives birth on air india express മസ്‌കത്ത്: വിമാനത്തില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി. 30,000 അടി ഉയരത്തില്‍ വെച്ചാണ് പ്രസവം നടന്നത്. മസ്‌കത്തില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ എക്‌സ് 442 വിമാനത്തില്‍ വെച്ചാണ് സംഭവം. വിമാനം, 30,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. സ്വകാര്യതയുടെ ഭാഗമായി അമ്മയുടെയും കുഞ്ഞിന്‍റെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്, യാത്രക്കാരിയായ ഒരു നഴ്‌സിന്റെ സഹായത്തോടെ എയര്‍ലൈനിലെ കാബിന്‍ ക്രൂ പ്രസവം വിദഗ്ധമായി കൈകാര്യം ചെയ്തതായും പരിശീലനം ലഭിച്ച ജീവനക്കാര്‍ മെഡിക്കല്‍ എമര്‍ജന്‍സിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യഎക്‌സ്പ്രസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പറഞ്ഞു. വിവരം വിമാന ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ മുന്‍ഗണന ലാന്‍ഡിങ്ങിന് അഭ്യര്‍ഥിക്കുകയും ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സും സജ്ജരാകുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അമ്മയെയും നവജാതശിശുവിനെയും പ്രസവാനന്തര പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും നവജാതശിശുവിന്റെ യാത്രാ ക്രമീകരണങ്ങളില്‍ സഹായിക്കുന്നതിന് മുംബൈയിലെ തായ്‌ലന്‍ഡ് കോണ്‍സുലേറ്റ് ജനറലുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group