Posted By saritha Posted On

യുഎഇയിൽ താമസം നിയമപരമല്ലേ, കരിമ്പട്ടികയിലാകും, കാത്തിരിക്കുന്നത്…

Illegal Residents UAE ദുബായ്: യുഎഇയില്‍ പൊതുമാപ്പിൽ അവസരം നൽകിയിട്ടും താമസരേഖകൾ നിയമപരമാക്കാതിരുന്നവരിൽ 32,000 പേർ ഇതുവരെ പിടിയിലായി. സമയം നീട്ടി നൽകിയും എല്ലാ പിഴകളും ഒഴിവാക്കിയും താമസരേഖകൾ നിയമപരമാക്കാൻ അവസരം നൽകിയിട്ടും ഉപയോഗിക്കാതിരുന്നവരാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പരിശോധനയിൽ പിടിക്കപ്പെടുന്നത്. കടുത്ത ശിക്ഷയാകും ഇവർക്ക് ലഭിക്കുക. പിഴയും തടവുശിക്ഷയും കൂടാതെ നാടുകടത്തുകയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്യും. കരിമ്പട്ടികയിൽ പെടുന്നവർക്ക് ആജീവനാന്തം യുഎഇയിൽ വിലക്കുണ്ടാകും. പൊതുമാപ്പ് കാലത്ത് എല്ലാ പിഴയും ഒഴിവാക്കിയിരുന്നെങ്കിലും ഇപ്പോൾ പിടിക്കപ്പെടുന്നവരിൽ നിന്ന് മുൻകാല പ്രാബല്യത്തോടെയാണ് പിഴ ഈടാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഇതിനു പുറമെയാണ് തടവും നാടുകടത്തലും. വിസയില്ലാത്തവരെ കണ്ടെത്താൻ മാത്രം പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അവർ എല്ലാ മേഖലയിലും പരിശോധന തുടരുകയാണ്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കും. വിസയും മറ്റ് താമസ രേഖകളും ഇല്ലാത്തവരെ ജോലിക്കു നിയമിക്കുന്നതും ഗുരുതര നിയമ ലംഘനമാണ്. നിയമ ലംഘകരെ ജോലിക്കു നിയമിക്കുന്നവരും സമാന നടപടികൾ നേരിടേണ്ടിവരും. വിസ നിയമലംഘകർക്ക് ജോലിയോ താമസസ്ഥലമോ നൽകുന്നത് നിയമലംഘനമാണെന്നും ഐസിപി മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ഏതെങ്കിലും സൗകര്യം ചെയ്യുന്നവർക്കും കടുത്ത ശിക്ഷ നേരിടേണ്ടി വരും.​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *