Posted By saritha Posted On

അത്യുഗ്രന്‍ അവസരം, ഒട്ടനവധി തൊഴിലവസരങ്ങളുമായി ദുബായിലെ എമിറേറ്റ്സ് ഗ്രൂപ്പ്

Emirates Group Jobs ദുബായ്: എമിറേറ്റ്‌സ് ഗ്രൂപ്പ്, എമിറേറ്റ്‌സ് എയർലൈൻ, ഡിനാറ്റ എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിലായി 17,300 പേരെ ഈ സാമ്പത്തിക വർഷത്തിൽ നിയമിക്കും. ഒരു ഇടത്തരം പട്ടണത്തിലെ ജനസംഖ്യയ്ക്ക് തുല്യമാണ് ജോലിയ്ക്ക് നിയമിക്കുന്നവരുടെ എണ്ണം. കാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, കൊമേഴ്‌സ്യൽ, സെയിൽസ് ടീമുകൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാറ്ററിങ്, ഐടി, എച്ച്ആർ, ഫിനാൻസ് തുടങ്ങി വിവിധ തസ്തികകളിലായി നൂറുകണക്കിന് തൊഴിലാളികളെ ആവശ്യമാണെന്ന് ഗ്രൂപ്പ് അറിയിച്ചു. 2022 മുതൽ, ഗ്രൂപ്പ് 41,000ത്തിലധികം കഴിവുള്ള പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട്. അതിൽ ഏകദേശം 27,000 പേർ വിവിധ പ്രവർത്തന മേഖലകളിലായി ജോലി ചെയ്യുന്നു. ഇപ്പോൾ 121,000 പേരുടെ ജീവനക്കാരുണ്ട്. മികച്ച പൈലറ്റുമാർ, ഐടി പ്രൊഫഷണലുകൾ, എഞ്ചിനീയർമാർ, ക്യാബിൻ ക്രൂ റോളുകൾക്കായി റിക്രൂട്ട് ചെയ്യുന്നതിനായി 150 നഗരങ്ങളില്‍ 2,100ലധികം ഓപ്പൺ ഡേകളും മറ്റ് ടാലന്റ് അക്വിസിഷൻ ഇവന്റുകളും സംഘടിപ്പിക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek യുഎഇ ദേശീയ വിദ്യാർഥികളെയും ബിരുദധാരികളെയും ഉൾപ്പെടുത്തുന്നതിനായി ദുബായ് ആസ്ഥാനമായുള്ള പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. ഡിനാറ്റ മാത്രം 4,000ത്തിലധികം കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് സ്പെഷ്യലിസ്റ്റുകളെ നിയമിക്കും. എമിറേറ്റ്‌സ് ഗ്രൂപ്പ് തങ്ങളുടെ എല്ലാ ബ്രാൻഡുകളിലും വകുപ്പുകളിലും വ്യാപിച്ചുകിടക്കുന്ന തസ്തികകളിലേക്ക് 3.7 ദശലക്ഷത്തിലധികം അപേക്ഷകൾ സ്വീകരിച്ചെന്നും ബ്രാൻഡ് പവർ, ആഗോള പ്രശസ്തി, ജനങ്ങളെ മുൻനിർത്തിയുള്ള തന്ത്രം, നികുതി രഹിത ശമ്പളം, മികച്ച ആനുകൂല്യങ്ങൾ, പ്രശസ്തമായ പരിശീലനം, വികസനം, അംഗീകാര പരിപാടികൾ എന്നിവ ഉദ്യോഗാര്‍ഥികളെ ആകർഷിച്ചെന്നും എമിറേറ്റ്സ് ഗ്രൂപ്പ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *