
മണിക്കൂറുകള്‍ മാത്രം, യുഎഇയിലെ ഈ രണ്ട് എമിറേറ്റുകളില്‍ ടിക്കറ്റില്ലാതെ പാര്‍ക്കിങ് സൗകര്യം
Dubai Abu Dhabi Paid Parking ദുബായ്: അബുദാബിയിലും ദുബായിലും ടിക്കറ്റില്ലാതെ പാര്‍ക്കിങ് സൗകര്യം. നാളെ, ജൂലൈ 18 മുതല്‍ പണമടച്ചുള്ള പാര്‍ക്കിങ് സൗകര്യം നിലവില്‍ വരും. മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിസിനസ് ഹബുകളിലും ടിക്കറ്റില്ലാത്തതും തടസമില്ലാത്തതുമായ പാർക്കിങ് സംവിധാനമാണ് പാര്‍ക്കോണിക് ഒരുക്കിയിരിക്കുന്നത്. സാലിക് പിജെഎസ്സിയുമായി സഹകരിച്ചാണ് പുതിയ സംവിധാനം. അബുദാബിയിൽ അൽ വഹദ മാളിലും ദൽമ മാളിലും ഈ സംവിധാനം നിലവില്‍ വരും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ-പ്ലേറ്റ് റെക്കഗ്നിഷൻ) കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൽമ മാളിൽ തിങ്കൾ മുതൽ വെള്ളി വരെ ആദ്യ മൂന്ന് മണിക്കൂർ പാർക്കിങ് സൗജന്യമാണ്. അതിനുശേഷം മണിക്കൂറിന് 10 ദിർഹം ഈടാക്കും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ദൽമ മാളിൽ സാലിക് വഴിയാണ് പണമടയ്ക്കാൻ കഴിയുക. എന്നാൽ, അൽ വഹദ മാളിൽ സാലിക് പേയ്മെന്റ് ഓപ്ഷനില്ല. പകരം പാർക്കോണിക് ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ മാളിലെ പേയ്മെന്റ് കിയോസ്കുകൾ വഴി പണമടയ്ക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ദുബായിൽ പാം ജുമൈറയിലെ ഗോൾഡൻ മൈൽ ഗാലേറിയ, ജബൽ അലിയിലെ ടൗൺ മാൾ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബായ് സ്പോർട്സ് സിറ്റി, പാം മോണോറെയിൽ എന്നിവിടങ്ങളിലും ഇപ്പോൾ പാർക്കോണിക് സംവിധാനം ലഭ്യമാണ്. ഈ സ്ഥലങ്ങളിൽ സാലിക് വഴിയുള്ള പണമടച്ച് ടിക്കറ്റില്ലാത്ത പാർക്കിങ് ആണ്. കൂടാതെ, ദുബായ് പുതിയ ഗോൾഡ് സെന്ററിലെ ചില കെട്ടിടങ്ങളിലും ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. മണിക്കൂറിന് 10 ദിർഹമാണ് ഈടാക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാനും പുറത്തിറങ്ങാനും തടസങ്ങളില്ലാതെ പോകാൻ ഈ സംവിധാനം സഹായിക്കും.
Comments (0)