
പുതിയ റൂട്ട് പ്രഖ്യാപിച്ച് എയര്‍ലൈന്‍, ടിക്കറ്റ് നിരക്ക് കൂടുമോ?
Etihad New Route അബുദാബി: വിസ് എയർ സർവീസ് അബുദാബിയില്‍ നിർത്തിയതിന് പിന്നാലെ വിസ് എയർ റൂട്ടിൽ പുതിയ വിമാനസര്‍വീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ്. ഖസകിസ്ഥാനിലെ അൽമാട്ടി, അസർബൈജാനിലെ ബാകു, റൊമാനിയയിലെ ബൂക്കറസ്റ്റ്, സൗദിയിലെ മദീന, ജോർജിയയിലെ തിബിലീസി, ഉസ്ബക്കിസ്ഥാനിലെ താഷ്കന്റ്, അർമേനിയയിലെ യേറവാൻ എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദ് പുതിയ സർവീസ് ആരംഭിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് വിൽപന ആരംഭിക്കും. ബജറ്റ് വിമാനങ്ങൾ ആയിരുന്നതിനാൽ വിസ് എയറിൽ നിയന്ത്രണങ്ങളും കടുത്തതായിരുന്നു. ലഗേജ് വലിപ്പം, തൂക്കം എന്നിവ കർശനമായി പരിശോധിച്ചിരുന്നു. ബജറ്റ് എയർലൈനിന്റെ സൗകര്യം മാത്രമാണ് സീറ്റുകൾക്കും ഉണ്ടായിരുന്നത്. എന്നാൽ, ഇത്തിഹാദ് എത്തുന്നതോടെ കൂടുതൽ സൗകര്യപ്രദമായ സീറ്റുകളും ലഗേജിൽ കൂടുതൽ ഉദാര നടപടികളും യാത്രക്കാർ പ്രതീക്ഷിക്കും. വിസ് എയര്‍ യാത്രക്കാര്‍ക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഇത്തിഹാദ് ഏര്‍പ്പെടുത്തുന്ന ടിക്കറ്റ് നിരക്കാണ് യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മദീനയിലേക്കുള്ള ഫ്ലൈറ്റ് സർവീസാണ് ആദ്യം തുടങ്ങുക. നവംബർ മുതൽ മദീനയിലേക്ക് സർവീസ് ഉണ്ടാകും. മറ്റു സർവീസുകൾ അടുത്ത വർഷം മാർച്ചിൽ ആരംഭിക്കും. ഇതോടെ, ഈ വർഷം മാത്രം ഇത്തിഹാദ് പുതിയതായി പ്രഖ്യാപിക്കുന്ന സർവീസുകളുടെ എണ്ണം 27 ആയി. വിനോദസഞ്ചാരികളെയും പുതിയ വ്യാപാര അവസരങ്ങളേയും നേരിട്ട് അബുദാബിയിൽ എത്തിക്കുന്നതിനു പുതിയ സർവീസുകൾ സഹായിക്കുമെന്ന് ഇത്തിഹാദ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അന്റൊനൊവാൾഡോ നേവിസ് പറഞ്ഞു. വിസ് എയർ വഴി വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന സ്ഥലങ്ങളിലേക്കാണ് ഇത്തിഹാദ് വിമാനസര്‍വീസുകൾ എത്തുന്നത്. പ്രാഗ്, വാർസോ, സോചി, അറ്റ്‌ലാന്റ സർവീസുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെ 13 സർവീസുകൾ കൂടി ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വേനൽക്കാലത്തേക്ക് പോളണ്ടിലെ ക്രാകോബ്, ഒമാനിലെ സലാല, റസ്യയിലെ ഖസൻ എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് സർവീസ് നടത്തും.
Comments (0)