Indian Travelers Arrest Dubai ദുബായ്: വ്യാജ വിസ ഉപയോഗിച്ച ഏഴ് ഇന്ത്യൻ യാത്രക്കാരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടി. ശേഷം മുംബൈയിലേക്ക് നാടുകടത്തിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ടൂറിസ്റ്റ് വിസയിൽ ദുബായിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. തുടർന്ന്, സുരക്ഷാ സവിശേഷതകൾ ഇല്ലാത്ത വ്യാജ ലക്സംബർഗ് എംപ്ലോയ്‌മെന്റ് ഷെങ്കൻ വിസകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ഗുജറാത്ത് സ്വദേശികളായ പ്രതികൾ വിനോദസഞ്ചാരികളായി യൂറോപ്പിലെത്താനും തുടർന്ന് ലക്സംബർഗിലും മറ്റ് രാജ്യങ്ങളിലും സ്ഥിരതാമസമാക്കാനും പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മുംബൈയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം സഹർ പോലീസ് വ്യക്തികളെ അറസ്റ്റ് ചെയ്തതായി ഇന്ത്യൻ മാധ്യമങ്ങൾ പറഞ്ഞു. ടൂറിസ്റ്റ് വിസകളും വ്യാജ ഷെങ്കൻ വിസകളും നിർമ്മിച്ച ഗുജറാത്ത് സ്വദേശിയായ ഒരു ഏജന്റാണ് ഇതിനു പിന്നിൽ. ഈ വിസകൾ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കാൻ അനുവദിക്കുമെന്നും അവർക്ക് എളുപ്പത്തിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുമെന്നും ഏജന്റ് ഏഴ് പേര്‍ക്ക് ഉറപ്പ് നൽകിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Home
dubai
വ്യാജ വിസ ഉപയോഗിച്ചെത്തിയ ഇന്ത്യന്‍ സഞ്ചാരികള്‍ അറസ്റ്റിലായി, പിന്നാലെ ദുബായില്‍ നിന്ന് നാടുകടത്തി