
അബുദാബി – ദുബായ് യാത്ര വെറും 30 മിനിറ്റില്‍; ഇത്തിഹാദ് റെയിലിന്റെ അതിവേഗ യാത്രാ ട്രെയിന്‍ യാഥാര്‍ഥ്യത്തിലേക്ക്
Etihad High Speed Train അബുദാബി: ഇത്തിഹാദ് റെയിലിന്റെ അതിവേഗ യാത്രാ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്. അബുദാബിയില്‍ നിന്ന് ദുബായില്‍ എത്താന്‍ കേവലം 30 മിനിറ്റ് മാത്രം മതിയാകും. സാധാരണ ഗതിയില്‍ 50 മിനിറ്റാണ് എടുക്കുക. 17 വര്‍ഷമായുള്ള യു.എ.ഇയുടെ സ്വപ്നപദ്ധതി അടുത്ത വര്‍ഷം മുതല്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽ ശൃംഖലയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പാസഞ്ചര്‍ സ്റ്റേഷനുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. 2009 ജൂണിലാണ് ഇത്തിഹാദ് റെയില്‍ പദ്ധതി തുടക്കം കുറിച്ചത്. വിവിധ എമിറേറ്റുകള്‍ക്കിടയില്‍ ചരക്ക് നീക്കവും പാസഞ്ചര്‍ ഗതാഗതവും ഇത്തിഹാദ് റെയില്‍ സുഗമമാക്കും. 1200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ 2030ഓടെ ആറുകോടിയിലേറെ ടണ്‍ ചരക്കും 365 കോടി യാത്രികരെയും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അബുദാബി – സൗദി അതിര്‍ത്തിയായ ഗുവീഫത്തില് നിന്ന് തുടങ്ങി ഫുജൈറ വരെ നീളുന്നതാണ് ഇത്തിഹാദ് റെയില്‍ ശൃംഖല. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2016 മുതല്‍ ഷാഹില്‍ നിന്നും ഹബ്ഷാനില്‍ നിന്നും സള്‍ഫര്‍ ഗ്രാന്യൂളുകള്‍ റുവൈസിലേക്ക് കൊണ്ടുപോകുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek 264 കിലോമീറ്റര്‍ പാതയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്. 2023ല്‍ ഏഴ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 900 കിലോമീറ്റര്‍ റെയില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇതോടെ രാജ്യത്തുടനീളമൂള്ള ചരക്ക് നീക്കം യാഥാര്‍ഥ്യമായിരുന്നു. മൂന്നാം ഘട്ടത്തില്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാന്‍ ജിസിസി റെയില്‍ ശൃംഖലയാണ് പൂര്‍ത്തിയാകുക. നല്ല ഇരിപ്പിടം, വൈഫൈ, ചാര്‍ജിങ് പോയിന്റുകള്‍, ഭക്ഷണ പാനീയ സേവനങ്ങള്‍ അടക്കമുള്ള മികച്ച സൗകര്യങ്ങളാണ് ട്രെയിനില്‍ സജ്ജീകരിച്ചിട്ടുള്ളത്. അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍. ബിസിനസ് ക്ലാസ് ലോഞ്ചുകളും റീട്ടെയില്‍ ഔട്ട്ലെറ്റുകള് കുടുംബ സൗഹൃദ സൗകര്യങ്ങളുമൊക്കെ ഇവിടെയുണ്ടാവും.
Comments (0)