
വിദേശികൾക്കും സൗദിയിൽ ഭൂമി സ്വന്തമാക്കാം, നിര്‍ണായക മാറ്റം
Saudi New Property Law റിയാദ്: 2025 ല്‍ ജനുവരി മുതൽ വിദേശികൾക്കും സൗദിയിൽ ഭൂമി സ്വന്തമാക്കാം. റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വേണ്ടിയാണ് രാജ്യത്തിന്റെ നയത്തിൽ നിർണായക മാറ്റം വരുത്താൻ സൗദി കാബിനറ്റിന്‍റെ തീരുമാനം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തീരുമാനത്തെ പിന്തുണച്ചു. രാജ്യാന്തര ബിൽഡർമാർക്കും നിക്ഷേപകർക്കും സൗദിയുടെ ഭൂമി തുറന്നു കൊടുക്കുകയാണ്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ പ്രത്യേകമായി വേർതിരിച്ചിരിക്കുന്ന മേഖലകളിലാണ് വിദേശികൾക്ക് ഭൂമി വാങ്ങാനാകുക. സൗദിയുടെ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ആറ് മാസത്തിനകം ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട നിബന്ധനകൾ പ്രസിദ്ധീകരിക്കും. വിദേശികൾക്ക് വാങ്ങാൻ കഴിയുന്ന ഭൂമിയുടെ അതിർത്തി നിർണയവും ആറ് മാസത്തിൽ പൂർത്തിയാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ജിസിസി പൗരന്മാർക്ക് ഭൂമി സ്വന്തമാക്കാൻ നിലവിലുള്ള അനുമതിയോട് ചേർന്നുപോകുന്നതാണ് വിദേശികൾക്ക് ഭൂമി വാങ്ങാൻ അനുവാദം നൽകുന്ന പുതിയ നിയമം. പ്രാദേശിക സ്പോൺസർമാരില്ലാതെ (കഫീൽ) തന്നെ വിദേശികൾക്ക് സൗദിയിൽ ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും അനുമതി നൽകുന്ന റസിഡൻസി സംവിധാനം 2019ൽ മുതൽ രാജ്യത്തുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് എന്ന നിലയിൽ നിന്ന് എണ്ണയെ പതിയെ ഒഴിവാക്കാനും പുതിയ നയത്തിലൂടെ സൗദി ലക്ഷ്യമിടുന്നു.
Comments (0)